Breaking News

*ലഹരിമരുന്ന് വേട്ട: 0.260 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ കുമ്പള പോലീസിന്റെ പിടിയിൽ*.

ഫോട്ടോ : ലാലു പി. (43)s/o ദിവാകരൻ, അടുക്കത്ത്ബയൽ ബീച്ച്, കസബ, കാസർഗോഡ്.

കുമ്പള : നിരോധിത ലഹരിമരുന്നായ എം.ഡി.എം.എ (MDMA) കൈവശം വെച്ച് വില്പന നടത്താൻ ശ്രമിച്ച രണ്ട് പേരെ കുമ്പള പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞങ്ങാട് അജാനൂർ കടപ്പുറം സ്വദേശി സായന്ത് (28), കാസർഗോഡ് കസബ സ്വദേശി ലാലു പി. (43) എന്നിവരെയാണ് പോലീസ് പിടികൂടിയത്.
പുലർച്ചെ 00:30 മണിയോടെ കോയിപ്പാടി ഗ്രാമത്തിലെ കുമ്പള ജുമാ മസ്ജിദിന് സമീപമുള്ള സർവീസ് റോഡിൽ വെച്ചാണ് പ്രതികൾ പോലീസിന്റെ വലയിലാകുന്നത്. 'ഓപ്പറേഷൻ തൂഫാൻ' ഭാഗമായി നടത്തിയ പരിശോധനയിൽ, സംശയകരമായ സാഹചര്യത്തിൽ കണ്ടെത്തിയ KL 14 AE 6249 നമ്പർ ഓട്ടോറിക്ഷ തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് വില്പനയ്ക്കായും ഉപയോഗിക്കാനായും സൂക്ഷിച്ച 0.260 ഗ്രാം എം.ഡി.എം.എ പോലീസ് കണ്ടെടുത്തത്.
കുമ്പള പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ (SI) ഷമീലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ നിയമാനുസരണം അറസ്റ്റ് ചെയ്തത്. ലഹരിമരുന്നും കടത്താൻ ഉപയോഗിച്ച ഓട്ടോറിക്ഷയും പോലീസ് സംഭവസ്ഥലത്തു വെച്ചുതന്നെ കസ്റ്റഡിയിലെടുത്തു.


ഫോട്ടോ : സായന്ത് (28)s/o രമേശൻ, വളപ്പിൽ ഹൗസ്, കൊളവയൽ, അജാനൂർ കടപ്പുറം, കാഞ്ഞങ്ങാട്.

സംഭവത്തിൽ പ്രതികൾക്കെതിരെ  NDPS Act U/s 22(a), 29 വകുപ്പുകൾ ചുമത്തി കുമ്പള പോലീസ്  കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ലഹരി മാഫിയകൾക്കെതിരെയുള്ള 'ഓപ്പറേഷൻ തൂഫാൻ' മിന്നൽ പരിശോധനകൾ വരും ദിവസങ്ങളിലും കർശനമായി ‌തുടരും.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments