Breaking News

ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കളക്ടറേറ്റ് മാർച്ച് നാളെ രാവിലെ 10 മണിക്ക്

തീയതി:2026 ജൂൺ 15

മലപ്പുറം : വിവേചന ഭീകരതയോട് സന്ധിയില്ല; പ്ലസ് വണ്ണിന് സ്ഥിരം ബാച്ചുകൾ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കളക്ടറേറ്റ് മാർച്ച് നാളെ രാവിലെ 10 മണിക്ക് നടക്കും.

മലബാർ പ്രദേശത്തോടും വിശേഷിച്ച്  ജില്ലയോടുമുള്ള വിദ്യാഭ്യാസ വിവേചനത്തിനെതിരെയും, പ്ലസ് വൺ സീറ്റ് പ്രതിസന്ധിക്ക് ശാശ്വത പരിഹാരമായി സ്ഥിരം ബാച്ചുകൾ അനുവദിക്കണമെന്നുമാണ് ഫ്രറ്റേണിറ്റി ഉയർത്തുന്ന രാഷ്ട്രീയ ആവശ്യം.
 'വിവേചന ഭീകരതയോട് സന്ധിയില്ല; +1 സ്ഥിരം ബാച്ചുകൾ മാത്രമാണ് പരിഹാരം' എന്ന തലക്കെട്ടിൽ ജില്ലയിൽ വിവിധ പ്രക്ഷോഭങ്ങൾക്ക് ഫ്രറ്റേണിറ്റി നേതൃത്വം നൽകും.
 ഹയർസെക്കൻഡറി  രൂപീകരണ കാലം തൊട്ടു തുടങ്ങുന്ന മലപ്പുറം ദേശ വിവേചനത്തിന്  കാൽ നൂറ്റാണ്ടിന്റെ പഴക്കമുണ്ട്.
 സീറ്റ് പ്രതിസന്ധി ചൂണ്ടിക്കാണിക്കുമ്പോഴെല്ലാം മാർജിനിൽ സീറ്റ് വർദ്ധനവും, താൽക്കാലിക ബാച്ചുകളും അനുവദിച്ച് തട്ടിക്കൂട്ട് സംവിധാനങ്ങളാണ് സർക്കാരുകൾ ഒരുക്കുന്നത്.

 തെക്കൻ കേരളത്തിലെ മനുഷ്യരെപ്പോലെ നികുതിനൽകുന്നവരാണ് മലപ്പുറത്തുകാരും, ഈ ദേശ വിവേചനം വർഗീയവും വംശീയവുമായ ഭരണകൂടങ്ങളുടെ വിവേചന ഭീകരതയാണ്.
ആനുപാതികമായ  സ്ഥിരം ബാച്ചുകൾ അനുവദിച്ചു ജില്ലയിലെ മുഴുവൻ വിദ്യാർത്ഥികൾക്കും സർക്കാർ പ്ലസ് വണ്ണിന് പഠിക്കാൻ അവസരം നൽകണം.
 ആരോഗ്യ, ഗതാഗത, വിദ്യാഭ്യാസ, വ്യവസായിക മേഖലകളിലെല്ലാം തുടരുന്ന അവഗണനക്കെതിരെ ശക്തമായ ജനകീയ പ്രതിരോധ തീർക്കാനാണ്ഫ്രറ്റേണിറ്റിയുടെ തീരുമാനം.
 ജില്ലയുടെ സമഗ്ര വികസനത്തിനായി ഞങ്ങൾ നടത്തുന്ന ഈ പോരാട്ടങ്ങളെ എല്ലാ ജനാധിപത്യ വിശ്വാസികളും പിന്തുണക്കണമെന്ന് സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു.

നാളെ നടക്കുന്ന പ്രക്ഷോഭ പരിപാടിയിൽ താഴെ പറയുന്ന പ്രമുഖ നേതാക്കൾ പങ്കെടുക്കും:
എൻ.കെ. നഈം ഗഫൂർ (സംസ്ഥാന പ്രസിഡന്റ്‌, ഫ്രറ്റേണിറ്റി മൂവ്മെന്റ് കേരള)
വി.ടി.എസ് ഉമർ തങ്ങൾ (ജില്ലാ പ്രസിഡന്റ്‌, ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം)
അഡ്വ: അമീൻ യാസിർ (ജില്ലാ ജനറൽ സെക്രട്ടറി, ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം)
കെ.പി. ഹാദീഹസ്സൻ (ജില്ലാ ജനറൽ സെക്രട്ടറി, ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം)
സഫീർ ഷാ കെ.വി (ജില്ലാ പ്രസിഡന്റ്‌, വെൽഫയർ പാർട്ടി മലപ്പുറം)
മുനീബ് കാരക്കുന്ന് (ജനറൽ സെക്രട്ടറി, വെൽഫയർ പാർട്ടി മലപ്പുറം)
ഖാദർ അങ്ങാടിപുറം (പ്രസിഡന്റ്‌, FITU മലപ്പുറം)
ബുഷ്റ ടീച്ചർ (പ്രസിഡന്റ്‌, വിമൻ ജസ്റ്റിസ്‌ മൂവ്മെന്റ് മലപ്പുറം)
ജാബിർ മാസ്റ്റർ ഇരുമ്പുഴി (KSTM)
സാബിറ ശിഹാബ് (വൈസ് പ്രസിഡന്റ്‌, ഫ്രറ്റേണിറ്റി മലപ്പുറം)
സുജിത് പി. (വൈസ് പ്രസിഡന്റ്‌, ഫ്രറ്റേണിറ്റി മലപ്പുറം)
സമ ഈമാൻ (ജില്ലാ സെക്രട്ടറി, ഫ്രറ്റേണിറ്റി മലപ്പുറം)







വാർത്താസമ്മേളനത്തിൽ പങ്കെടുത്തവർ 

വി.ടി.എസ് ഉമർ തങ്ങൾ
ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ പ്രസിഡന്റ്‌ 

അഡ്വ: അമീൻ യാസിർ ജനറൽ സെക്രട്ടറി 

കെ.പി. ഹാദീഹസ്സൻ ജനറൽ സെക്രട്ടറി 

മാഹിർ വി കെ. ജില്ലാ സെക്രട്ടറി 

ഫായിസ് കെ.എ (ജില്ലാ സെക്രട്ടറേറ്റ് അംഗം)



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments