മുസ്ലീം ലീഗ് സ്ഥാപകൻ ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മയിലിന്റെ 131-ആം ജന്മവാർഷികത്തോടനുബന്ധിച്ച് നടന്ന ഔദ്യോഗിക പരിപാടിയിൽ തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് പങ്കെടുത്തു
ചെന്നൈ: മുസ്ലീം ലീഗ് സ്ഥാപകൻ ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മയിലിന്റെ 131-ആം ജന്മവാർഷികത്തോടനുബന്ധിച്ച് നടന്ന ഔദ്യോഗിക പരിപാടിയിൽ തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് പങ്കെടുത്തു. ചെന്നൈ ട്രിപ്ലിക്കെനിലെ ഖാഇദെ മില്ലത്തിന്റെ കബറിടത്തിൽ നടന്ന പ്രത്യേക പ്രാർത്ഥനാ ചടങ്ങുകളിലാണ് മുഖ്യമന്ത്രി പങ്കാളിയായത്. മുസ്ലീം ലീഗിന്റെ പ്രമുഖ നേതാക്കൾക്കൊപ്പം വേദി പങ്കിട്ട മുഖ്യമന്ത്രി, ലീഗ് സ്ഥാപകന്റെ സ്മരണയ്ക്ക് മുന്നിൽ ആദരവ് അർപ്പിച്ചു.ചെന്നൈയിൽ നടന്ന ചടങ്ങിൽ മുസ്ലീം ലീഗിന്റെയും തമിഴ്നാട് സർക്കാരിന്റെയും ഉയർന്ന നേതാക്കൾ ഒന്നിച്ച് പങ്കെടുത്തു. ഖബറിടത്തിൽ നടന്ന പ്രത്യേക പ്രാർത്ഥനാ ചടങ്ങുകൾക്ക് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നേതൃത്വം നൽകി. പാണക്കാട് തങ്ങളെ കൂടാതെ ഖാദർ മൊയ്തീൻ, വ്യവസായ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി, തമിഴ്നാട് മന്ത്രി എ.എം.ഷാജഹാൻ എന്നിവരും ചെന്നൈ ട്രിപ്ലിക്കെനിലെ പ്രാർത്ഥനാ ചടങ്ങുകളിൽ മുഖ്യമന്ത്രി സി.ജോസഫ് വിജയ്ല്ക്കൊപ്പം പങ്കെടുത്തു. മുസ്ലീം ലീഗ് സ്ഥാപകന്റെ ജന്മവാർഷിക ദിനത്തിൽ മുഖ്യമന്ത്രിയും ലീഗ് നേതൃത്വവും ഒന്നിച്ച് പങ്കെടുത്ത ഈ ചടങ്ങ് രാഷ്ട്രീയ വൃത്തങ്ങളിലും വലിയ ശ്രദ്ധയാകർഷിച്ചു.


No comments