കൊപ്പളം 16-ാം വാർഡ് മഴക്കാല മുന്നൊരുക്ക ശുചീകരണം:മുഴുവൻ ഓവുചാലുകളും, ഓടകളും,റോഡ് പരിസരവും ശുചീകരിച്ച് മാതൃകയായി.
മൊഗ്രാൽ : മഴക്കാല മുന്നൊരുക്കത്തിൽ ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ അലംഭാവം കാട്ടിയെന്ന ആക്ഷേപങ്ങൾ നിലനിൽക്കെ ഒരു വാർഡിലെ മുഴുവൻ പ്രദേശങ്ങളും അരിച്ചുപെറുക്കി ശുചീകരിച്ച് മാതൃകയാവുകയാണ് കുമ്പള ഗ്രാമപഞ്ചായത്തിലെ മൊഗ്രാൽ കൊപ്പളം പതിനാറാം വാർഡ്.
വാർഡിലെ മുഴുവൻ ഓവുചാലുകളും, ഓടകളും,റോഡ് പരിസരവും ജനകീയ മുന്നേറ്റത്തോടെയാണ് ശുചീകരണ യജ്ഞം സംഘടിപ്പിച്ചത്.ഇതിന് വിവിധ വകുപ്പുകളുടേയും, കൊപ്പളം ക്ലബ്ബ് അംഗങ്ങളുടെയും പൂർണ്ണമായ സഹകരണവും ലഭിച്ചു.വെള്ളക്കെട്ടിന് ഏറെ സാധ്യതയുള്ള പ്രദേശങ്ങളിലൊക്കെ ഓടകൾ വളരെ ഭംഗിയായി തന്നെ ശുചീകരിച്ചു.
വാർഡ് മെമ്പർ ആയിഷ ടി എ- റിയാസിന്റെ നേതൃത്വത്തിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങളിൽ ഹെൽത്ത് വിഭാഗത്തിൽ നിന്ന് ശ്രീലത, ആശാവർക്കർ സരള,കുടുംബശ്രീ അംഗങ്ങളായ ആയിഷ,സൈറ, ബീബി,കൊപ്പളം ക്ലബ്ബ് അംഗങ്ങളായ സാദിഖ് കൊപ്പളം,റിയാസ് കൊപ്പളം,ജലീൽ സി എം, സിദ്ദീഖ്,റഹീം,ശരീഫ്, ഹരിത കർമ്മ സേന അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.
ഫോട്ടോ:മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി മൊഗ്രാൽ കൊപ്പളം പതിനാറാം വാർഡിൽ നടന്ന ശുചീകരണ പ്രവർത്തനം.


No comments