പരിസ്ഥിതി ദിനാചരണം: മൊഗ്രാൽ സ്കൂളിൽ വൃക്ഷത്തൈകൾ നട്ട് എൻഎസ്എസ് യൂണിറ്റ്.
മൊഗ്രാൽ : ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി മൊഗ്രാൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വി എച്ച് എസ് ഈ വിഭാഗം എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ പരിസരത്ത് വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു.
വിഎച്ച്എസ്ഇ പ്രിൻസിപ്പാൾ വിനോദ് പരിപാടി ഉദ്ഘാടനം ചെയ്തു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ നജീമുന്നിസ പരിസ്ഥിതി ദിന സന്ദേശം നൽകി. അധ്യാപകരായ ഷൈബു,നവനീത്,കൃപ, സീന എൻഎസ്എസ് വളണ്ടിയർമാർ നേതൃത്വം നൽകി.
ഫോട്ടോ:പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി മൊഗ്രാൽ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ വിഎച്ച്എസ്ഇ വിഭാഗം എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ സ്കൂൾ പരിസരത്ത് വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുന്ന പരിപാടിയുടെ ഉദ്ഘാടനം പ്രിൻസിപ്പാൾ വിനോദ് നിർവഹിക്കുന്നു.


No comments