Breaking News

*ഇറാനു പുനർനിർമാണ ഫണ്ടായി 30,000 കോടി ഡോളർ യുഎസ് ഉടൻ നൽകും*

വാഷിങ്‌ടൻ : ഇറാൻ-യുഎസ് ധാരണാപത്രം നാളെ സിറ്റ്സർലൻഡിൽ ഒപ്പുവയ്ക്കാനിരിക്കെ, കരാറിലെ കൂടുതൽ വിവരങ്ങൾ പുറത്തായി. യുദ്ധത്തിൽ തകർന്ന ഇറാനു പുനർനിർമാണ ഫണ്ടായി 30,000 കോടി ഡോളർ (ഏകദേശം  28.31 ലക്ഷം കോടി രൂപ) യുഎസ് ഉടൻ നൽകുമെന്നു കരാറിലുണ്ടെന്നാണ് റിപ്പോർട്ട്. ഈ പണം ഗൾഫ് രാജ്യങ്ങളാവും നൽകുക.
നാളെ ഹോർമുസ് കടലിടുക്ക് തുറക്കുന്നതിനുപിന്നാലെ ഇറാന്റെ എണ്ണ, പ്രകൃതിവാതക കയറ്റുമതിക്കുമേലുള്ള നിയന്ത്രണങ്ങളെല്ലാം എടുത്തുകളയും. രണ്ടുമാസത്തിനുശേഷം ആണവപദ്ധതി സംബന്ധിച്ച് അന്തിമ കരാറിലെത്താൻ കഴിഞ്ഞാൽ, യുഎന്നിന്റേതടക്കം എല്ലാ ഉപരോധങ്ങളും നീക്കും. വിദേശ ബാങ്കുകളിൽ മരവിപ്പിക്കപ്പെട്ട മുഴുവൻ നിക്ഷേപവും ഇറാനു തിരിച്ചുനൽകുമെന്നും 14 ഇന ധാരണാപത്രത്തിൽ വ്യവസ്‌ഥ ചെയ്യുന്നതായി സൗദി ചാനലായ അൽ അറബിയ റിപ്പോർട്ട് ചെയ്തു‌. 


 യുഎസ്–ഇറാൻ സമാധാന കരാറിൽ ലെബനനിലെ വെടിനിർത്തൽ ഉൾപ്പെട്ടതോടെ, ചർച്ചകളുടെ അവസാന നിമിഷംവരെ ഇറാൻ മുന്നോട്ടുവച്ച പ്രധാന ആവശ്യങ്ങളിലൊന്ന് അംഗീകരിക്കപ്പെട്ടിരിക്കുകയാണ്. ഹിസ്ബുല്ലയുടെ സുരക്ഷയും ലെബനനിലെ തങ്ങളുടെ സ്വാധീനവും സംരക്ഷിക്കാൻ ലക്ഷ്യമിട്ടായിരുന്നു ഇറാൻ ഈ നിബന്ധനയിൽ ഉറച്ചുനിന്നത്. ലെബനൻ വിഷയത്തെ വേർതിരിച്ചുള്ള ചർച്ചകളിലൂടെ ഹിസ്ബുല്ലയെ ദുർബലപ്പെടുത്താനുള്ള യുഎസ്–ഇസ്രയേൽ ശ്രമങ്ങൾ തടയുക എന്നതും ഈ നിലപാടിന് പിന്നിലുണ്ടായിരുന്നു.

  ഇറാന്‍- അമേരിക്ക സമാധാന കരാറിലെ ധാരണകള്‍ പുറത്ത്. യുദ്ധം പൂര്‍ണ്ണമായി അവസാനിപ്പിക്കുക, ഹോര്‍മുസ് കടലിടുക്ക് തുറക്കുക, ഇറാനുമേലുള്ള സാമ്പത്തിക ഉപരോധങ്ങളില്‍ ഇളവ് നല്‍കുക എന്നിവയാണ് കരാറിലെ പ്രധാന വ്യവസ്ഥകള്‍. അണ്വായുധങ്ങള്‍ നിര്‍മ്മിക്കില്ലെന്ന് ഇറാന്‍ സമ്മതിച്ചിട്ടുണ്ട്. ഔദ്യോഗികമായി പുറത്തുവിടാത്ത ഈ രേഖ  യുഎസ് ഉദ്യോഗസ്ഥനില്‍നിന്നാണ് ലഭിച്ചതെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

 ലെബനനില്‍ ആക്രമണം നടത്തരുതെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് താക്കീതു നല്‍കിയതിനു പിറകേ, തെക്കന്‍ ലെബനനില്‍ വീണ്ടും ഇസ്രായേലിന്റെ വ്യോമാക്രമണം. മന്‍സൂരി, ആസിയേ എന്നീ നഗരങ്ങളില്‍ ഇസ്രായേല്‍ ബോംബിട്ടു. ബരാഷിത് എന്ന സ്ഥലത്തും ഇസ്രായേല്‍ ആക്രമണം നടത്തി.




 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments