Breaking News

*ശത്രുത മറന്ന് അതിർത്തിയിൽ ആ അപൂർവ്വ ഹസ്തദാനം! എൽഒസി കടന്നെത്തിയ പാക് യുവാവിന് സ്നേഹത്തോടെ മടക്കയാത്ര നൽകി ഇന്ത്യൻ സൈന്യം*

ഇന്ത്യ-പാകിസ്താൻ അതിർത്തികളിൽ കനത്ത ജാഗ്രതയും ശത്രുതയും തുടരുന്നതിനിടയിൽ, മനുഷ്യത്വത്തിന്റെ വേറിട്ടൊരു കാഴ്ച്ചയ്ക്കാണ് അതിർത്തിയിലെ നിയന്ത്രണരേഖ (LoC) സാക്ഷ്യം വഹിച്ചത്. അബദ്ധത്തിൽ അതിർത്തി കടന്ന് ഇന്ത്യൻ സൈന്യത്തിന്റെ പിടിയിലായ പാകിസ്ഥാൻ സ്വദേശിയെ മാനുഷിക പരിഗണന നൽകി സുരക്ഷിതമായി ജന്മനാട്ടിലേക്ക് തിരിച്ചയച്ചു. ജമ്മു കശ്മീരിലെ കുപ്വാര ജില്ലയിലുള്ള ടീത്വാലിലെ കിഷൻഗംഗ നദിക്ക് കുറുകെയുള്ള സമാധാന പാലത്തിൽ (Peace Bridge) വെച്ചായിരുന്നു ഔദ്യോഗികമായി കൈമാറ്റ ചടങ്ങുകൾ നടന്നത്. ഈ ചടങ്ങിനിടെ ഇന്ത്യൻ ആർമിയിലെ മേജർ റാങ്കിലുള്ള ഓഫീസറും പാകിസ്ഥാൻ സൈനിക ഉദ്യോഗസ്ഥനും പരസ്പരം കൈകൊടുക്കുന്ന അപൂർവ്വമായ ചിത്രം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറിക്കഴിഞ്ഞു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments