*ജി-മാറ്റ് യൂത്ത് കപ്പ് സീസൺ 5....* *മാൾ ഓഫ്* *11 FC കിരീടമണിഞ്ഞു* .
തിരൂർ : കഴിഞ്ഞ രണ്ടു ദിവസമായി തിരൂർ ഗൾഫ് മാർക്കറ്റ് അസോസിയേഷൻ സംഘടിപ്പിച്ച ജി.മാറ്റ് യൂത്ത് കപ്പ് സീസൺ 5 ഫുട്ബോൾ ടൂർണ്ണമെൻ്റ് സമാപിച്ചു. ശനിയാഴ്ച 9 മണിക്ക് മണിക്ക് കോട്ട് ഇല്ലത്തപ്പാടം എവികെ ടർഫ് ഗ്രൗണ്ടിൽ വെച്ച് നടന്ന ടൂർണ്ണമെൻ്റിൻ്റെ ഫൈനൽ മത്സരം തിരൂർ MLA കുറുക്കോളി മൊയ്തീൻ ഉത്ഘാടനം നിർവ്വഹിച്ചു. GMAT ജനറൽ സെക്രട്ടറി സെയ്തലവി ഓറഞ്ച് സ്വാഗതം പറഞ്ഞ ചടങ്ങിൽ DFA പ്രസിഡൻ്റ് ജലീൽ മയൂര , സാമൂഹിക സാംസ്കാരിക പ്രവർത്തകൻ കെ കെ റസാക്ക് ഹാജി എന്നിവർ മുഖ്യാഥിതിയായി പങ്കെടുത്തു. ഗൾഫ് മാർക്കറ്റിലെ 12 ടീമുകൾ പങ്കെടുത്ത ടൂർണ്ണമെൻ്റ് ഫൈനലിൽ എടപ്പാൾ ഗല്ലിയെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി മാൾ ഓഫ് 11 FC കിരീടമണിഞ്ഞു. ജി മാറ്റ് യൂത്ത് കപ്പ് മുഖ്യമായും ജീവകാര്യണ്യ പ്രവർത്തനങ്ങൾക്ക് വേണ്ടിയാണ് സംഘടിപ്പിക്കുന്നതെന്ന് ജി.മാറ്റ് യൂത്ത് വിങ് പ്രസിഡൻ്റ് അഷ്‌റഫ് AM സെക്രട്ടറി ഷഹീർ ചെമ്മല എന്നിവർ അറിയിച്ചു. മാനു എമിനൻ്റ്, അൻവർ PT, അബ്ദുമോൻ, അനീഷ്, നൗഷിഫ്, ഫൈസൽ മാസ്‌റ്റർ, അഷ്‌റഫ് ബി.ടെക്സ്, വർക്കിംഗ് പ്രസിഡൻ്റ് വെട്ടം നാസർ, വൈസ് പ്രസിഡൻ്റ് ഗഫൂർ, കാദർ നൈസ് , ട്രഷറർ ഷാജി നൈസ് , എന്നിവർ ടൂർണ്ണമെൻ്റിന് നേതൃത്വം നൽകി
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments