Breaking News

അധ്യാപക സ്ഥാനകയറ്റത്തിന്കെ ടെറ്റ് തടസ്സമല്ലമന്ത്രി എൻ ഷംസുദ്ധിൻ


തിരൂർ : പ്രൈമറി തലം മുതൽ ഹയർ സെക്കൻഡറി വരെയുള്ള
അധ്യാപകരുടെ സ്ഥാനകയറ്റത്തിന്
കെ ടെറ്റ് തടസ്സമല്ലെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി അഡ്വ എൻ ഷംസുദ്ധിൻ പറഞ്ഞു
രക്ഷിതാക്കളുടെ
ദേശീയതല കൂട്ടായ്മയായ
നാഷണൽ പാരൻ്റ്സ് അസോസിയേഷൻ (നാപ )
സംസ്ഥാന കമ്മിറ്റി മന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് 
മന്ത്രി ഈ കാര്യം വ്യക്തമാക്കിയത്.
ബഹു :സുപ്രീം കോടതി 
കെ ടെറ്റ് എഴുതിയെടുക്കാൻ നൽകിയ
3 വർഷ സാവകാശം സ്ഥാനകയറ്റത്തിനും
ബാധകമാണ്.
കെ ടെറ്റ് ഇല്ലാത്തത് കാരണം ഒരു അധ്യാപകനും അർഹതപ്പെട്ട സ്ഥാനകയറ്റം ലഭിക്കാതെ വരില്ലന്നും മന്ത്രി വ്യക്തമാക്കി
ഇത് സംബന്ധിച്ച നിർദേശം 
പൊതു വിദ്യാഭ്യാസ വകുപ്പ് ഡയരക്ടർക്ക്
നൽകിട്ടുണ്ടന്നും മന്ത്രി പറഞ്ഞു

നാഷണൽ പാരൻ്റ്സ് അസോസിയേഷൻ (നാപ )സംസ്ഥാന പ്രസിഡൻ്റ് അഡ്വ പ്രകാശ് പി തോമസ്,ജനറൽ സെക്രട്ടറി മുജീബ് താനാളൂർ ,ട്രഷറർ പി മനോഹരൻ , അംഗങ്ങളായ ടി എം മോഹനൻ, ഇ രാജേഷ് ബാബു, സജയ് തിരൂർ
വി പി നീന ,വി സി ഷിബി ഡേവിഡ് എന്നിവർ സംസാരിച്ചു


ഫോട്ടോ അടിക്കുറിപ്പ്

സർവിസിലുള്ള അധ്യാപകർക്ക് സ്ഥാന കയറ്റത്തിന് കെ ടെറ്റിൽ ഇളവ് നൽകണമെന്നാവശ്യപ്പെട്ട്
നാഷണൽ പാരൻ്റ്സ് അസോസിയേഷൻ (നാപ ) സംസ്ഥാന കമ്മിറ്റി മന്ത്രി എൻ ഷംസുദ്ധീന് നിവേദനം നൽകുന്നു



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments