മേല്പറമ്പ് ഓടിക്കൊണ്ടിരുന്ന ഹെവി ഡ്യൂട്ടി ക്രെയിൻ ഘടിപ്പിച്ച ട്രക്കിനു തീ പിടിച്ചു.
കാസറഗോഡ് : മേല്പറമ്പ് ഓടിക്കൊണ്ടിരുന്ന ഹെവി ഡ്യൂട്ടി ക്രെയിൻ ഘടിപ്പിച്ച ട്രക്കിനു തീ പിടിച്ചു. പുലർച്ചെ 3 മണിയോടെ ആയിരുന്നു സംഭവം. പടന്നക്കാട് റയിൽവേ മേൽപ്പാലത്തിന്റെ പണി കഴിഞ്ഞു കാസർഗോഡേക്ക് മടങ്ങുകയായിരുന്ന മേഘ കൺസ്ട്ക്ഷൻസിന്റെ GJ27 CQ1590 നമ്പർ 500 ടൺ ഹെവി ക്രെയിനിനാണ് തീ പിടിച്ചത്. മുൻഭാഗത്തെ ടയറും എൻജിന്റെ ഭാഗങ്ങളും കത്തി. ക്രെയിനിന്റെ പിറകിൽ വന്നിരുന്ന സ്കൂട്ടർ യാത്രക്കാരനാണ് തീ ഡ്രൈവറുടെ ശ്രദ്ധയിൽ പെടുത്തിയത്. ഉടൻ തന്നെ കാസർഗോഡ് അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ വി എം സതീശന്റെ നേതൃത്വത്തിൽ എത്തിയ സേന ഉടൻ തന്നെ തീ അണച്ചതിനാൽ വൻ അപകടം ഒഴിവായി. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ എച്. ഉമേശൻ. മുഹമ്മദ് സിറാജ്ജുദ്ദീൻ. എം എ വൈശാഖ്, ബി എസ് ജുബിൽ, വി കെ ഷൈജു, ഹോം ഗാർഡ് എ രാജേന്ദ്രൻ എന്നിവരും രക്ഷപ്രവർത്തനത്തിൽ പങ്കെടുത്തു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments