എവർഷൈൻ ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രവേശനോത്സവം സംഘടിപ്പിച്ചു.
മൊഗ്രാൽ : കഴിഞ്ഞ രണ്ടര പതിറ്റാണ്ട് കാലമായി മൊഗ്രാലിൽ മികച്ച അക്കാദമിക് നിലവാരം ഉറപ്പുവരുത്തി മുന്നേറുന്ന മൊഗ്രാൽ എവർഷൈൻ ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രവേശനോത്സവം ഉത്സവാന്തരീക്ഷത്തിൽ സംഘടിപ്പിച്ചു.
ചടങ്ങ് സ്കൂൾ വെൽഫെയർ കമ്മിറ്റി ചെയർമാൻ എം എ മൂസ ഉദ്ഘാടനം ചെയ്തു.മാനേജിംഗ് ഡയറക്ടർ എ എം സിദ്ദീഖ് റഹ്മാൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ സദീത ടീച്ചർ സ്വാഗതം പറഞ്ഞു.
വെൽഫയർ കമ്മിറ്റി അംഗം പി എം മുഹമ്മദ് കുഞ്ഞി ടൈൽസ് പ്രവേശനോത്സവ സന്ദേശം നൽകി. അധ്യാപകരായ നൗഫിന,ഫർസാന, അഫ്രാന,ഐഫ, സാനിയത്ത്, ബുഷിറ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
ഫോട്ടോ:മൊഗ്രാൽ എവർഷൈൻ ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രവേശനോത്സവം എം എ മൂസ ഉദ്ഘാടനം ചെയ്യുന്നു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments