ലോക പരിസ്ഥിതി ദിനം: മൊഗ്രാൽ ദേശീയവേദി ആയിരം വൃക്ഷത്തൈകൾ വിതരണം ചെയ്തു.
മൊഗ്രാൽ : ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി മൊഗ്രാൽ ദേശീയവേദിയുടെ നേതൃതത്തിൽ പ്രകൃതി സംരക്ഷണ ബോധവൽക്കരണവും വൃക്ഷത്തൈ വിതരണവും നടന്നു.
ബോധവൽക്കരണ പരിപാടിയും വൃക്ഷത്തൈ വിതരണവും അസിസ്റ്റന്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് വി.ബി ഉദയസൂര്യൻ ഉദ്ഘാടനം ചെയ്തു. വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യുന്നതിലൂടെ പ്രകൃതിയോടുള്ള നമ്മുടെ ഉത്തരവാദിത്തമാണ് നാം നിർവഹിക്കുന്നതെന്നും ഇത്തരം ബോധവൽക്കരണ പരിപാടികൾ നാട്ടുകാരിൽ പരിസ്ഥിതി അവബോധം ഉണ്ടാക്കുന്നതിന് സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.
പ്രസിഡണ്ട് സിദ്ദീഖ് റഹ്മാൻ അധ്യക്ഷത വഹിച്ചു.ജന.സെക്രട്ടറി പി.എം മുഹമ്മദ് കുഞ്ഞി ടൈൽസ് സ്വാഗതം പറഞ്ഞു. റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ കെ.ഗിരീഷ്, എം.മാഹിൻ മാസ്റ്റർ, കെ ആർ ശിവാനന്ദൻ മാസ്റ്റർ, എം എ അബൂബക്കർ സിദ്ദീഖ്, വിജയകുമാർ, മുഹമ്മദ് സ്മാർട്ട്, ടി.കെ അൻവർ,എം.എ മൂസ, അഷറഫ് സാഹിബ്, ബി എ മുഹമ്മദ്, എ.എച്ച് ഇബ്രാഹിം, മുഹമ്മദ് അബ്കോ,അബ്ദുല്ല കുഞ്ഞി നടുപ്പളം, റിയാസ് കരീം, അബ്ദുല്ല ബഹ്റൈൻ,ഹമീദ് പെർവാട്, അഷറഫ് പെയിന്റർ, സ്കൂൾ വിദ്യാർത്ഥികൾ, എൻ. എസ്.എസ് പ്രവർത്തകർ സംബന്ധിച്ചു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments