Breaking News

*മുനമ്പത്തേത് വഖഫ് ഭൂമി തന്നെ'; മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം; രാഷ്ട്രീയമല്ലേയെന്നും കെ എസ് ഹംസ*


കൊച്ചി : മുനമ്പം ഭൂമി ഉമീദ് പോര്‍ട്ടലില്‍ ചേര്‍ത്തതുമായി ബന്ധപ്പെട്ട കേന്ദ്ര സര്‍ക്കാര്‍ നോട്ടിസിന് മറുപടി നല്‍കിയെന്ന് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ കെ എസ് ഹംസ. മുനമ്പത്തേത് വഖഫ് അല്ലെന്ന് സര്‍ക്കാര്‍ നിലപാടെടുത്തിട്ടില്ലെന്നും മുനമ്പത്തേത് വഖഫ് ഭൂമി തന്നെയാണെന്നും കെ എസ് ഹംസ വ്യക്തമാക്കി. മുനമ്പം അടക്കം 400 വസ്തുവകള്‍ പോര്‍ട്ടലില്‍ ചേര്‍ത്തുവെന്നും വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ കൂട്ടിച്ചേര്‍ത്തു. മുനമ്പം ജനത തെറ്റിദ്ധരിക്കപ്പെട്ടവരാണെന്നും തെറ്റിദ്ധരിക്കപ്പെട്ട ഹതഭാഗ്യരായ കുടുംബങ്ങളോട് വിദ്വേഷമില്ലെന്നും കെ എസ് ഹംസ വ്യക്തമാക്കി. ഫറുഖ് കോളേജ് അടക്കം തെറ്റിദ്ധരിപ്പിച്ചുവെന്നും വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ കുറ്റപ്പെടുത്തി.  മുഖ്യമന്ത്രി പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമാകാമെന്നും വകുപ്പ് മന്ത്രി നിലപാട് പറയട്ടെയെന്നും കെ എസ് ഹംസ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ വ്യക്തിപരമായ അഭിപ്രായം ആകാമെന്ന് ക്യാബിനറ്റിലെ മറ്റുള്ളവര്‍ പറഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രി എന്ന നിലയില്‍ ക്യാബിനറ്റ് നിലപാടായി ഒന്നും വന്നിട്ടില്ല. വ്യത്യസ്തമായ അഭിപ്രായമുണ്ടോയെന്ന് എന്‍ ഷംസുദ്ദീനോട് ചോദിക്കണം. മുഖ്യമന്ത്രി മുനമ്പം വഖഫ് അല്ലെന്ന് പറയുന്നത് എന്താണെന്ന് അറിയില്ല. പൊളിറ്റിക്‌സ് അല്ലേ? എന്തെങ്കിലും താല്പര്യമുണ്ടോ എന്ന് അറിയില്ലെന്നും കെ എസ് ഹംസ വ്യക്തമാക്കി.  വില്‍പ്പന അധികാരമില്ലാത്ത ഭൂമിയാണ് വിറ്റതെന്നും ഫാറൂഖ് കോളേജും അഡ്വക്കേറ്റ് പോളും അടക്കമുള്ളവര്‍ ചേര്‍ന്ന് ഗൂഡാലോചന നടത്തിയെന്നും കെ എസ് ഹംസ കുറ്റപ്പെടുത്തി. ട്രൈബ്യൂണലിലെ തീരുമാനം വരട്ടെയെന്നും മുനമ്പം ജനതയുടെ പുനരധിവാസം രണ്ടാംഘട്ടത്തിലെ കാര്യമാണെന്നും വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ വ്യക്തമാക്കി. പരിഹാരം ഇപ്പോള്‍ പറയാന്‍ ആവില്ല. മുനമ്പം ഭൂമിയില്‍ വഖഫ് ആസ്തിയില്‍ സ്ഥിരപ്പെടുത്തുക എന്നതാണ് പ്രധാനമെന്നും കെ എസ് ഹംസ ചൂണ്ടിക്കാണിച്ചു. ബോര്‍ഡില്‍ മുസ് ലിം ഇതര അംഗങ്ങള്‍ വേണമെന്ന് ആവശ്യത്തില്‍ സര്‍ക്കാരാണ് തീരുമാനം എടുക്കേണ്ടതെന്നും വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ വ്യക്തമാക്കി. വേണ്ടതില്ലെന്നാണ് അഭിപ്രായമെന്നും കെ എസ് ഹംസ ചൂണ്ടിക്കാണിച്ചു. സിഇഒ നിയമനത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ 10 മിനിറ്റ് പരാമര്‍ശം ഏട്ടിലെ പശുവാണെന്നും മുന്‍പ് പറഞ്ഞ അഭിപ്രായമായിരിക്കില്ല ഇപ്പോള്‍ ഉണ്ടാവുകയെന്നും കെ എസ് ഹംസ പറഞ്ഞു. ഇപ്പോള്‍ ഔദ്യോഗിക നിയമപദേശകരുണ്ടെന്നും കെ എസ് ഹംസ ചൂണ്ടിക്കാണിച്ചു.  മുനമ്പത്ത് വില കൊടുത്തു വന്നവര്‍ വഞ്ചിക്കപ്പെട്ടവരാണെന്നും ഒപ്പം റിസോര്‍ട്ടുകാരും കയ്യേറ്റക്കാരും ഉണ്ടെന്നും കെ എസ് ഹംസ ചൂണ്ടിക്കാണിച്ചു. ഭൂമി തര്‍ക്കത്തില്‍ ലീഗ് നേതൃത്വം നിലപാട് പറയട്ടെ. ഫോര്‍മുലകള്‍ ഒരുപാടുണ്ട്. അത്തരം ചര്‍ച്ചകള്‍ ഉയര്‍ന്നു വരട്ടെ. സര്‍ക്കാര്‍ മുന്‍കൈ എടുത്താല്‍ സഹകരിക്കും. നീതി ഉറപ്പാക്കല്‍ സാധ്യമാകണം.കോടതി തീരുമാനമാണ് പ്രധാനം. ഉടമസ്ഥാവകാശ തര്‍ക്കമാണ് നിലവിലുള്ളത്. തീരുമാനമെടുക്കേണ്ടത് കോടതിയാണെന്നും കെ എസ് ഹംസ കൂട്ടിച്ചേര്‍ത്തു. ശേഷം പ്രശ്‌നം പരിഹാരത്തിന് ഫോര്‍മുലകള്‍ ഉണ്ടെന്നും മുനമ്പം ഭൂമിയില്‍ ചേര്‍ത്തപ്പോള്‍ തര്‍ക്ക ഭൂമിയെന്ന് രേഖപ്പെടുത്തിയിട്ടുണ്ടെന്നും കെ എസ് ഹംസ കൂട്ടിച്ചേര്‍ത്തു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments