Breaking News

*ഇടതു പക്ഷത്തിന്റെ വഴിയേ യുഡിഎഫും,വെള്ളാപ്പള്ളിയെ പൊന്നാട അണിയിച്ച് ആദരിച്ച് മന്ത്രി മോൻസ് ജോസഫും,നേരത്തെ മന്ത്രി ബിന്ദു കൃഷ്ണയും രമേശ്‌ ചെന്നിത്തലയും ആദരിച്ചിരുന്നു*

ആലപ്പുഴ : ജലവിഭവ, ഭവനനിർമ്മാണ വകുപ്പ് മന്ത്രിയും കടുത്തുരുത്തി എംഎല്‍എയുമായ മോൻസ് ജോസഫ് എസ്‌എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കണിച്ചുകുളങ്ങരയിലെ വസതിയില്‍ എത്തി പൊന്നാട അണിയിച്ച് ആദരിച്ചു,

തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം മന്ത്രിയായി ചുമതലയേറ്റ ശേഷം വെള്ളാപ്പള്ളിയെ കണ്ട് അനുഗ്രഹം വാങ്ങാനാണ് മോൻസ് എത്തിയത്. 
വെള്ളാപ്പള്ളി നടേശനാണ് ഫേസ്ബുക്കിലൂടെ മന്ത്രി സന്ദര്‍ശിച്ച കാര്യം അറിയിച്ചത്.

പൊതുപ്രവർത്തന രംഗത്ത് പരസ്പര ബഹുമാനവും സൗഹൃദവും നിലനിർത്തിക്കൊണ്ട് മുന്നോട്ട് പോകുന്നതിന്‍റെ നല്ലൊരു മാതൃകയാണ് ഈ സന്ദർശനമെന്ന് വെള്ളാപ്പള്ളി നടേശൻ കുറിച്ചു. മത്സരരംഗത്തേക്ക് ഇറങ്ങിയ സമയത്ത് മോൻസ് ജോസഫ് നേരിട്ടെത്തി അനുഗ്രഹം തേടിയിരുന്നുവെന്നും, തെരഞ്ഞെടുപ്പിലെ വൻ വിജയത്തിന് ശേഷം വീണ്ടുമെത്തി കൂടിക്കാഴ്ച നടത്തിയതില്‍ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

എസ്‌എൻഡിപി യോഗത്തിന്‍റെ നിലപാടുകളെയും പ്രവർത്തനങ്ങളെയും എക്കാലവും മാനിക്കുന്ന വ്യക്തിയാണ് മോൻസ് ജോസഫ്. യോഗത്തോടും സമുദായത്തോടും എന്നും സഹകരണ മനോഭാവം പുലർത്തുന്ന അദ്ദേഹത്തിന്റെ സമീപനത്തെ അഭിനന്ദിക്കുന്നതായും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. എസ്‌എൻഡിപി യോഗത്തിന് അദ്ദേഹം നല്‍കുന്ന പരിഗണനയ്ക്കും പിന്തുണയ്ക്കും നന്ദി അറിയിച്ച അദ്ദേഹം, മോൻസ് ജോസഫിന്‍റെ പൊതുപ്രവർത്തനങ്ങള്‍ക്കും മന്ത്രി എന്ന നിലയിലുള്ള പുതിയ ഉത്തരവാദിത്വങ്ങള്‍ക്കും എല്ലാവിധ വിജയങ്ങളും ആശംസിച്ചു.

നേരത്തെ, എസ്‌എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ച മന്ത്രി ബിന്ദു കൃഷ്ണക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. യുഡിഎഫ് നേതാക്കളെ നിരന്തരം അധിക്ഷേപിക്കുന്ന വർഗീയ ശക്തികള്‍ക്ക് മുന്നില്‍ ചെന്ന് ഓച്ഛാനിച്ചു നില്‍ക്കുന്നത് നിഷ്‌കളങ്കമായി കാണാൻ കഴിയില്ലെന്നടക്കം കടുത്ത ഭാഷയിലാണ് യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ് നേതാക്കള്‍ പ്രതികരിച്ചത്. ഇനി നിയമസഭ കാണിക്കില്ല എന്നടക്കം കമന്‍റുകളുമായി കടുത്ത സൈബർ ആക്രമണമാണ് ബിന്ദു കൃഷ്ണ നേരിടേണ്ടി വന്നത്.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments