രക്തദാന ദിനത്തിൽ മൊഗ്രാൽ ദേശീയവേദി സെമിനാർ സംഘടിപ്പിച്ചു.
മൊഗ്രാൽ : ലോക രക്തദാന ദിനത്തിൽ മൊഗ്രാൽ ദേശീയവേദി "ജീവൻ രക്ഷാപ്രവർത്തനങ്ങളിൽ രക്തദാനത്തിന്റെ പ്രസക്തി''എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.കുമ്പള ബ്ലോക്ക് ഫാമിലി ഹെൽത്ത് സെന്ററിലെ അസി:സർജൻ ഡോ: കൃഷ്ണപ്രസാദ് വിഷയാവതരണം നടത്തി.മൊഗ്രാൽ ദേശീയവേദി ഗൾഫ് പ്രതിനിധി എം എ ഹമീദ് സ്പിക് ഉദ്ഘാടനം ചെയ്തു.
ജീവൻ രക്ഷാപ്രവർത്തനങ്ങളിൽ ശ്രദ്ധേയമായ മുന്നേറ്റം നടത്തുന്ന ഇശൽ ഗ്രാമത്തിലെ യുവാക്കളെയും, മൊഗ്രാൽ ദേശീയവേദിയേയും ഡോ:കൃഷ്ണപ്രസാദ് പ്രത്യേകം അഭിനന്ദിച്ചു. കൃഷ്ണപ്രസാദിനെ ദേശീയവേദിക്ക് വേണ്ടി സീനിയർ അംഗം എം എ അബ്ദുൽറഹിമാൻ സുർത്തിമുല്ല ഷാൾ അണിയിച്ചു.പ്രസിഡണ്ട് എ എം സിദ്ദീഖ് റഹ്മാൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി എം മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു.എം മാഹിൻ മാസ്റ്റർ,സെഡ് എ മൊഗ്രാൽ,ടി എം ഷുഹൈബ്,പിടിഎ പ്രസിഡണ്ട് ലത്തീഫ് കൊപ്പളം,ട്രഷറർ എം എ അബൂബക്കർ സിദ്ദീഖ്,ഹമീദ് പെർവാഡ്,അബ്ബാസ് അറബി,യൂസഫ് പാച്ചാനി എന്നിവർ ആശംസകൾ നേർന്നു.
ദേശീയവേദി ഭാരവാഹികളായ വിജയകുമാർ,മുഹമ്മദ് അശ്റഫ് സാഹിബ്, ബി എ മുഹമ്മദ് കുഞ്ഞി, ഗൾഫ് പ്രതിനിധി പി വി അൻവർ,ടി കെ അൻവർ,എം എ മൂസ,എം എം റഹ്മാൻ,കാദർ മൊഗ്രാൽ,മുഹമ്മദ് അബ്ക്കോ,എംജിഎ റഹ്മാൻ,എച്ച് എം കരീം,അഷ്റഫ് പെർവാഡ്,ടി കെ ജാഫർ,ടി എ ജലാൽ,എം എസ് മുഹമ്മദ് കുഞ്ഞി,അബ്ദുള്ള കോട്ടക്കുന്ന്,ഹാരിസ് ബഗ്ദാദ്,ബി കെ അൻവർ,അബ്ദുൽ റഹ്മാൻ,അനീസ് കോട്ട ഇബ്രാഹിം എം കെ എന്നിവർ നേതൃത്വം നൽകി.ജീവൻ രക്ഷാപ്രവർത്തനങ്ങൾ ക്ക് നേതൃത്വം നൽകിവരുന്ന ദേശീയവേദി വൈസ് പ്രസിഡണ്ട് കൂടിയായ കെപി മുഹമ്മദ് സ്മാർട്ട് നന്ദി പറഞ്ഞു.
ഫോട്ടോ:ലോക രക്തദാന ദിനത്തിൽ മൊഗ്രാൽ ദേശീയവേദി സംഘടിപ്പിച്ച സെമിനാർ കുമ്പള ബ്ലോക്ക് ഫാമിലി ഹെൽത്ത് സെന്ററിലെ അസി:സർജൻ ഡോ: കൃഷ്ണപ്രസാദ് കെ യു വിഷയാവതരണം നടത്തുന്നു.
:ഡോ: കൃഷ്ണപ്രസാദിനെ ദേശീയവേദി സീനിയർ അംഗം എം എ അബ്ദുറഹ്മാൻ സുർത്തിമുള്ള ഷാള ണിയിക്കുന്നു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments