Breaking News

പരിസ്ഥിതി ദിനാചരണത്തിൻ്റെ ജില്ലാതല ഉദ്ഘാടനം കുമ്പള ടൗണിൽ കാസർകോട് ബ്ലോക് പഞ്ചായത്ത് സ്റ്റാൻ്റിംഗ് ചെയർമാൻ അഷ്‌റഫ് കർള നിർവ്വഹിച്ചു.

കുമ്പള : ലോക പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി ‘ഭൂമിക്കൊരു തണൽ ഭാവിക്കൊരു കരുതൽ ‘എന്ന പ്രമേയത്തിൽ എസ് കെ എസ് ബി വി സംസ്ഥാന വ്യാപകമായി നടത്തിവരുന്ന പരിസ്ഥിതി ദിനാചരണത്തിൻ്റെ ജില്ലാതല ഉദ്ഘാടനം കുമ്പള ടൗണിൽ കാസർകോട് ബ്ലോക് പഞ്ചായത്ത് സ്റ്റാൻ്റിംഗ് ചെയർമാൻ അഷ്‌റഫ് കർള നിർവ്വഹിച്ചു.
ജൂൺ 15വരെ നീണ്ടു നിൽക്കുന്ന കാംപയിനിൻ്റെ ഭാഗമായി മേഖല,റെയ്ഞ്ച്,യൂണിറ്റ് തലങ്ങളിൽ വൃക്ഷത്തൈ നടൽ,പൂന്തോട്ട നിർമ്മാണം,മദ്‌റസ ശുചീകരണം,ബോധവൽക്കരണം എന്നിവ നടക്കും.
സമസ്‌ത കേരള സുന്നി ബാല വേദി
ജില്ലാ ചെയർമാൻ ജമാലുദ്ദീൻ ദാരിമി ആലംപാടി അധ്യക്ഷനായി
ജനറൽ കൺവീനർ ഖലീൽ ദാരിമി ബെളിഞ്ചം പരിസ്ഥിതിദിന സന്ദേശം കൈമാറി.ജില്ലാ പ്രസിഡൻ്റ് ഹാഷിർ വളവിൽ ആമുഖ ഭാഷണം നടത്തി.
ജില്ലാ ജനറൽ സെക്രട്ടറി ജാഫർ മാടത്തടുക്ക,ട്രഷറർ ഫൗസാൻ ബന്തിയോട്,പി.എം.എ റിഷാദ് മാസ്റ്റർ, റസ്റുള്ള അസ്ഹരി,നിസാം        ചോനമ്പാടി 
തുടങ്ങിയവർ സംബന്ധിച്ചു.


ഫോട്ടോ അടിക്കുറിപ്പ്:
എസ്.കെ.എസ്.ബി.വി.ലോക പരിസ്ഥിതിദിനാചരണത്തിൻ്റെ ജില്ലാതല ഉദ്ഘാടനം അഷ്റഫ് കർള നിർവ്വഹിക്കുന്നു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments