*അങ്കണവാടികളിൽ പഠിച്ച കുട്ടികൾക്ക് ഇനിമുതൽ സർട്ടിഫിക്കറ്റ്*
മലപ്പുറം : അങ്കണവാടികളിൽ പ്രീസ്കൂൾ പൂർത്തിയാക്കുന്ന കുട്ടികൾക്ക് ഇനി ഏകീകൃത മാതൃകയിലുള്ള ‘വിദ്യാരംഭം’ സർട്ടിഫിക്കറ്റ് ലഭിക്കും കേന്ദ്രസർക്കാർ നിർദേശപ്രകാരമാണ് ഇത്. അങ്കണവാടികളിലെ പ്രീസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി സ്കൂൾ വിദ്യാഭ്യാസത്തിലേക്കുള്ള മാറ്റം സുഗമമാക്കുന്നതിനാണ് ‘വിദ്യാരംഭം’ ഏർലി ചൈൽഡ്ഹുഡ് കെയർ ആൻഡ് എജ്യുക്കേഷൻ സർട്ടിഫിക്കറ്റ് (ഇസിസിഇ). കുട്ടികൾ അങ്കണവാടികളിൽ നേടിയ പ്രീസ്കൂൾ പഠനം മനസ്സിലാക്കുന്നതിനും സർട്ടിഫിക്കറ്റ് ഉപകരിക്കും. സർട്ടിഫിക്കറ്റിൽ 10 അക്കങ്ങളുള്ള ഒരു നമ്പർ ഉണ്ടായിരിക്കും. ഇതിലെ ആദ്യത്തെ നാല് അക്കങ്ങൾ അങ്കണവാടി സെന്റർ കോഡിന്റെ ആദ്യ നാല് അക്കങ്ങളും അതിനുശേഷം കുട്ടിയുടെ അപാർ (ഓട്ടമേറ്റഡ് പെർമനന്റ് അക്കാദമിക് അക്കൗണ്ടന്റ് റജിസ്ട്രി) ഐഡിയുടെ അവസാന നാല് അക്കങ്ങളും തുടർന്ന് സർട്ടിഫിക്കറ്റ് നൽകുന്ന വർഷത്തിന്റെ അവസാന രണ്ട് അക്കങ്ങളും ഉൾപ്പെടുന്നതാണ്. നിലവിൽ, അങ്കണവാടികളിലെ പ്രീസ്കൂൾ വിദ്യാഭ്യാസം പൂർത്തീകരിക്കുന്ന വിദ്യാർഥികൾക്ക് വനിതാ ശിശുവികസന വകുപ്പിന്റെ സാക്ഷ്യപത്രം നൽകുന്നുണ്ട്.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments