Breaking News

*മുഹമ്മദ് റഫി അറക്കൽ ആദിരാജ മാതൃകാ വ്യക്തിത്വം.*

കോഴിക്കോട് : സാമൂഹ്യ, സാംസ്കാരിക വിദ്യാഭ്യാസ ചരിത്ര  കാരുണ്യ പ്രവർത്തനങ്ങളിൽ മുന്നിട്ട് നിന്ന അനുകരണീയ വ്യക്തിത്വമായിരുന്നു  മുഹമ്മദ് റാഫി അറക്കൽ ആദിരാജ എന്ന് അനുസ്മരണയോഗത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. കോഴിക്കോട് കേരളാ മുസ്ലിം പുരാതന കുടുംബ കൂട്ടായ്മ സംഘടിപ്പിച്ച അനുശോചന യോഗത്തിൽ പങ്കെടുക്കുകയായിരുന്നു അവർ. അദ്ദേഹം സമൂഹത്തിന് ചെയ്ത സേവന പ്രവർത്തനങ്ങൾ എല്ലാകാലത്തും സ്മരിക്കപ്പെടും. സമൂഹത്തിന്റെ അടിത്തട്ടിൽ ഉള്ളവരെ ഉയർത്തിക്കൊണ്ടു വരാൻ അദ്ദേഹം ചെയ്ത കാര്യങ്ങൾ വളരെ മഹത്തമായിരുന്നു. അദ്ദേഹത്തിൻറെ  പ്രവർത്തനങ്ങൾ മാതൃകയാക്കാൻ പുതിയ തലമുറ ശ്രമിക്കണമെന്നും അഭിപ്രായമുയർന്നു. 
യോഗത്തിൽ ആസ്റ്റർ മിംസ് ഡയറക്ടർ എൻജിനീയർ അഹമ്മദ് മൂപ്പൻ അധ്യക്ഷതവഹിച്ചു. പരീത് കണ്ണങ്കണ്ടി, ഏ. വി.അഹമ്മദ്, ഉമ്മർ പാണ്ടികശാല, ബച്ചൻ ഫറോക്ക്, കെ. പി. ഒ. റഹ്മത്തുല്ല, ഡോ. അജീഷ റഫി,
പ്രൊ.വി. പി. ബാബു, അഫ്സൽ ആദിരാജ, മുഹമ്മദ് ഷാഹിദ്, മൂസക്കേയി ചൊവ്വക്കാരൻ, സിദ്ദീഖ് തറമ്മൽ, ടി കെ അഹമ്മദ് കുട്ടി, യൂസഫലി പാണ്ടിക്കാട്, ഇ. കെ. അബ്ദുറഹിമാൻ വി.പി അൻവർ, എം.മൻസൂർ മൂപ്പൻ, ടി. കെ.ദിലീപ് എന്നിവർ സംസാരിച്ചു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments