Breaking News

ചെമനാട് ജമാഅത്ത് ഇംഗ്ലീഷ് മീഡിയം സ്കൂൾ – മിനി വേൾഡ് കപ്പ് ഫുട്ബോൾ ടൂർണമെന്റ് അർജൻ്റീന ജേതാക്കൾ.

കാസർഗോഡ് : ചെമനാട് ജമാഅത്ത് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ യു.പി സ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച മിനി വേൾഡ് കപ്പ് ഫുട്ബോൾ ടൂർണമെന്റ് ആവേശകരമായ മത്സരങ്ങൾക്ക് സാക്ഷിയായി.

 ഒമ്പത് ടീമുകൾ പങ്കെടുത്ത മത്സരത്തിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ച ടീമുകൾ സെമിഫൈനലിലേക്ക് മുന്നേറി.
സെമിഫൈനലിൽ പോർച്ചുഗൽ ക്രൊയേഷ്യയെ പരാജയപ്പെടുത്തി ഫൈനലിലെത്തിയപ്പോൾ, അർജന്റീന ഫ്രാൻസിനെ കീഴടക്കി കലാശപ്പോരാട്ടത്തിന് യോഗ്യത നേടി.
വാശിയേറിയ ഫൈനൽ മത്സരം നിശ്ചിത സമയത്ത് സമനിലയിൽ അവസാനിച്ചതിനെ തുടർന്ന് വിജയിയെ കണ്ടെത്താൻ ഷൂട്ടൗട്ട് നടത്തി. ഷൂട്ടൗട്ടിൽ മികച്ച പ്രകടനം കാഴ്ചവെച്ച അർജന്റീന, പോർച്ചുഗലിനെ പരാജയപ്പെടുത്തി വേൾഡ് കപ്പ് ചാമ്പ്യന്മാരായി.അബ്ബാസലി കുന്നരിയത്ത് കളി നിയന്ത്രിച്ചു . ടൂർണമെൻ്റിൽ പോർച്ചുഗലിലെ സഹാനും ബാദുഷയും 3 ഗോൾ വീതം അടിച്ചു ടോപ് സ്കോറർ മാരായി. യു പി ക്ലാസിലെ
പെൺകുട്ടികൾക്കായി ഷൂട്ടൗട്ട് മത്സരവും നടത്തി. 
മത്സരത്തിലുടനീളം വിദ്യാർത്ഥികൾ കായികമികവും അച്ചടക്കവും ടീoസ്പിരിറ്റും പ്രകടിപ്പിച്ചു.
രാവിലെ നടന്ന ഉൽഘാട ചടങ്ങിൽ സ്കൂൾ മാനേജർ മുഹമ്മമ്മദ് കുഞ്ഞി മാസ്റ്റർ , എച്ച് എം ഗോപിനാഥ് മാസ്റ്റർ , സ്കൂൾ
 കൺവീനർ സൽമാനുൽ ഫാരിസ് , പി ടി എ വൈസ് പ്രസിഡൻ്റ് ഷഫീഖ് കുന്നരിയത്ത് , സ്റ്റാഫ് സെക്രട്ടറി പ്രസന്ന ടീച്ചർ , സീനിയർ ടീച്ചർ ശൈലജ , പി ടി ടീച്ചർ ലത, സഹ്‌ല ടീച്ചർ , അസ്‌മ ടീച്ചർ, ഉസ്താദ് അബ്ദുൽ ഖാദർ ഫൈസി , C.L ഖലീൽ ഉസ്താദ് എന്നിവർ സംബന്ധിച്ചു.

വൈകുന്നേരം നടന്ന
സമ്മാനദാന ചടങ്ങിൽ വിജയികൾക്ക് എച്ച് എം ഗോപിനാഥ് മാസ്റ്റർ ട്രോഫി കൈമാറി.  
സ്കൂൾ ടീച്ചർമാരും മറ്റ് സ്റ്റാഫ് അംഗങ്ങളും വിജയികൾക്കും , പങ്കെടുത്ത എല്ലാ ടീമുകൾക്കും അഭിനന്ദനം അറിയിച്ചു.




 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments