Breaking News

*ഷിഗെല്ല ഭീതിയിൽ* *കേരളം*

കേരളം വീണ്ടും ഷിഗെല്ല രോഗഭീതിയിലായിരിക്കുകയാണ്. കൂടുതല്‍ കുട്ടികളില്‍ രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തുടനീളം നിരീക്ഷണവും മുന്‍കരുതല്‍ നടപടികളും കര്‍ശനമാക്കിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇതിനോടകം രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മലിനജലത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് പ്രധാനമായും ഈരോഗം പടരുന്നത്. ഷിഗെല്ല രോഗത്തില്‍ നിന്നും രക്ഷനേടാന്‍ ഓരോരുത്തരും സ്വയം ജാഗ്രത പുലര്‍ത്തണം.

*എന്താണ് ഷിഗെല്ല രോഗം..?*

ഷിഗെല്ല ഒരിക്കലും ഒരു വൈറസല്ല. മനുഷ്യന്റെ ദഹനവ്യവസ്ഥയെ ബാധിക്കുന്ന ഒരു ബാക്ടീരിയ ആണ് ഷിഗെല്ല. ഇവ ശരീരത്തില്‍ പ്രവേശിച്ച്‌ കുടല്‍ രോഗബാധയുണ്ടാക്കുന്നു, ഈ അവസ്ഥയെ ഷിഗെല്ലോസിസ് എന്നാണ് പറയുന്നത്. ഇ കോളിയുമായി ജനിതക ബന്ധമുള്ള ബാക്ടീരിയകളുടെ ജനുസ് കൂടിയാണ് ഷിഗെല്ല. ഗ്രാം നെഗറ്റീവ് ബാക്ടീരിയയാ ഷിഗെല്ല, വളരെ വേഗത്തില്‍ മനുഷ്യ ശരീരത്തെ കീഴടക്കും. 1877-ല്‍ ജാപ്പനീസ് മൈക്രോബയോളജിസ്റ്റ് ആയ കിയോഷി ഷിഗ ആണ് ആദ്യമായി ഈ രോഗം കണ്ടെത്തുന്നത്. ജപ്പാനില്‍ അക്കാലത്തുണ്ടായിരുന്ന ചുവന്ന വയറിളക്കെ കുറിച്ച്‌ നടത്തിയ പഠനമാണ് ഷിഗെല്ല രോഗം കണ്ടെത്തുന്നതിന് കാരണമായത്. രോഗം കണ്ടെത്തിയപ്പോള്‍ ബാസില്ലസ് ഡിസെന്‍ട്രിയ എന്ന് കിയോഷി പേരിട്ടെങ്കിലും, പിന്നീട് 1930-ല്‍ ഷിഗെല്ല എന്ന് പുനര്‍നാമകരണം ചെയ്യുകയായിരുന്നു.

*ബാക്ടീരിയകള്‍ നാല് തരത്തില്‍*

ഷിഗെല്ല സൊനേയി, ഷിഗെല്ല ഫ്ലെക്‌സ്‌നെരി, ഷിഗെല്ല ബോയ്ഡി, ഷിഗെല്ല ഡിസെന്‍ട്രിയ എന്നിങ്ങനെ നാല് തരത്തിലാണ് ഷിഗെല്ല ബാക്ടീരിയകള്‍ ഉള്ളത്. ഇതില്‍ ഷിഗെല്ല സൊനേയി എന്ന ബാക്ടീരിയ കാരണമുണ്ടാകുന്ന എകിരി സിന്‍ഡ്രാം എന്ന അസുഖം ബാധിച്ച്‌ രണ്ടാം ലോകമഹായുദ്ധത്തിന് മുമ്പ് 15,000 പേരോളമാണ് ഓരോ വര്‍ഷവും മരിച്ചിരുന്നത്.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments