*കെട്ടിടത്തില്‍നിന്ന് താഴേക്ക് വീണ കുഞ്ഞിന് രക്ഷകനായത് മലയാളി; സംഭവം കിഴക്കൻ ലണ്ടനില്‍*
ലണ്ടൻ : കെട്ടിടത്തിന് മുകളില്‍നിന്ന് താഴേക്ക് വീണ പെണ്‍കുഞ്ഞിനെ അതിസാഹസികമായി രക്ഷപ്പെടുത്തി മലയാളി യുവാവ്.മലപ്പുറം ചങ്ങരംകുളം സ്വദേശിയായ ജസീലാണ് പൊലീസിനൊപ്പം ചേർന്ന് കുഞ്ഞിനെ രക്ഷിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
കിഴക്കൻ ലണ്ടനിലെ തിരക്കേറിയ ഇൻഫോർഡ് ഹൈ റോഡില്‍ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. രാവിലെ ജോലിക്ക് പോകാൻ തയ്യാറെടുക്കുകയായിരുന്നു ജസീല്‍. ആളുകളുടെ നിലവിളി ശബ്‌ദം കേട്ട് ഷർട്ട് പോലും ഇടാതെയാണ് ജസീല്‍ പുറത്തേക്കെത്തിയത്. കുട്ടി കെട്ടിടത്തില്‍ തൂങ്ങിക്കിടക്കുന്നതുകണ്ട ജസീല്‍ ഉടൻ തന്നെ അതിനടുത്തെത്തി.കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് തൂങ്ങിക്കിടന്നത്. കുട്ടിയെ രക്ഷിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥനൊപ്പം ജസീല്‍ ഒന്നാം നിലയുടെ മുകളിലേക്ക് കയറുകയായിരുന്നു. ഭിത്തിയില്‍ നിന്ന് കൈവിട്ട കുട്ടി നേരെ വീണത് ജസീലിന്റെ കൈകളിലേക്കാണ്. ഭാഗ്യത്തിന് പരിക്കുകളില്ലാതെ ആ കുരുന്നിനെ സുരക്ഷിതമാക്കാൻ ജസീലിന് കഴിഞ്ഞു. ഇതോടെ താഴെ പ്രാർത്ഥനയോടെനിന്ന ജനക്കൂട്ടത്തിനും ശ്വാസം നേരെവീണു.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ വൈറലായതിന് പിന്നാലെ വലിയ അഭിനന്ദനപ്രവാഹമാണ് ജസീലിനെ തേടിയെത്തുന്നത്.. 'ഒരാള്‍ക്ക് നില്‍ക്കാൻ പറ്റുന്ന സ്ഥലം മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളു. കുഞ്ഞിന് മൂന്നുവയസോളം പ്രായംവരും. തുറന്നിട്ട ജനല്‍ വഴിയാണ് കുട്ടി പുറത്തേക്ക് വന്നത്. കുട്ടിയുടെ കുടുംബാംഗങ്ങളുമായി സംസാരിച്ചു. കുട്ടിയെ അവരുടെ കൈയില്‍ കൊടുത്ത ശേഷം വേഗംതന്നെ മടങ്ങിപ്പോന്നു'-ജസീല്‍ പറഞ്ഞു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments