സ്കോളർഷിപ്പ് നേട്ടത്തിൽ ചരിത്രമെഴുതി പി.ടി.എം എ.യു.പി സ്കൂൾ ബെദിര
ചാല : പൊതുവിദ്യാഭ്യാസ വകുപ്പിന്റെ 2025-26 അധ്യയന വർഷത്തെ എൽ.എസ്.എസ്, യു.എസ്.എസ് സ്കോളർഷിപ്പ് പരീക്ഷാഫലത്തിൽ മികച്ച നേട്ടം കൈവരിച്ച് പി.ടി.എം എ.യു.പി സ്കൂൾ ബെദിര വീണ്ടും ശ്രദ്ധേയമായി.
യു.എസ്.എസ് പരീക്ഷയിൽ 6 വിദ്യാർത്ഥികൾ സ്കോളർഷിപ്പിനും 3 വിദ്യാർത്ഥികൾ ഗിഫ്റ്റഡ് വിഭാഗത്തിലും അർഹത നേടി. എൽ.എസ്.എസ് പരീക്ഷയിൽ 18 വിദ്യാർത്ഥികൾ സ്കോളർഷിപ്പ് നേടി സ്കൂളിന്റെ അക്കാദമിക മികവ് ഒരിക്കൽ കൂടി തെളിയിച്ചു.
സ്കൂൾ ചരിത്രത്തിലെ ശ്രദ്ധേയമായ ഈ നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ച അധ്യാപകരുടെയും രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും ആത്മാർത്ഥ പരിശ്രമത്തെ സ്കൂൾ മാനേജ്മെന്റ്, പി.ടി.എ, അധ്യാപകർ എന്നിവർ അഭിനന്ദിച്ചു.
വിദ്യാർത്ഥികളുടെ സമഗ്ര വളർച്ചക്കും അക്കാദമിക മികവിനും പ്രാധാന്യം നൽകിക്കൊണ്ടുള്ള പഠന പ്രവർത്തനങ്ങളാണ് ഈ വിജയത്തിന് വഴിയൊരുക്കിയതെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.
വിജയികളായ എല്ലാ വിദ്യാർത്ഥികൾക്കും പരിശീലനം നൽകിയ അധ്യാപകർക്കും സ്കൂൾ മാനേജ്മെന്റ്, പി.ടി.എ, സ്റ്റാഫ് അംഗങ്ങൾ എന്നിവർ അഭിനന്ദനങ്ങൾ അറിയിച്ചു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments