ലോക് ജനശക്തി പാർട്ടിയിൽ നിന്ന് രാജി വെച്ചവർക്ക് സ്വീകരണം നല്കി.
തിരുവനന്തപുരം : കേന്ദ്രമന്ത്രി ചിരാഗ് പാസ്വാൻ നേതൃത്വം നല്കുന്ന എൽ.ജെ.പി മഹിള വിഭാഗം ദേശിയ ജനറൽ സെക്രട്ടറി കെ.എസ്.ഗിരിജ ഉൾപ്പെടെ നൂറോളം പ്രവർത്തകർ ജനശക്തി കോൺഗ്രസ്സിൽ ചേർന്നു. കേരളത്തിൽ എൻ.ഡി എയുടെ ഭാഗമായി പ്രവർത്തിച്ച് വരുന്ന പാർട്ടിയാണ്. എൽ ജെ.പി. സംസ്ഥാന നേതൃത്വത്തിന്റെ ഏകാതിപത്യ രാഷ്ട്രിയം. സംഘടനയിൽ ജനാതിപത്യം ഇല്ലാതാക്കി. സാമ്പത്തിക ലാഭത്തിന് വേണ്ടി എൽജെപിയെ ഒറ്റിക്കൊടുക്കുന്ന സംസ്ഥാനനേത്വത്തിന്റെ തെറ്റായ നയങ്ങളിൽ പ്രതിഷേധിച്ചാണ് രാജി. ഇനി മുതൽ ദേശീയ തലത്തിൽ പ്രവർത്തിക്കുന്ന ജനശക്തി കോൺഗ്രസ്സിന്റെ ഭാഗമായി പ്രവർത്തിക്കാൻ തിരുമാനിച്ചു. സൗത്ത് ഇന്ത്യയുടെ ചുമതല വഹിക്കുന്ന ദേശിയ സെക്രട്ടറിയായി കെ.എസ്സ് . ഗിരിജയെ ദേശിയ കമ്മിറ്റി പ്രഖ്യാപിച്ചു. ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരം സ്റ്റാച്ചു ജഗ്ഷനിൽ ശിവാസ് കൺവെൻഷൻ ഹാളിൽ നടന്ന സീകരണ സമ്മേളനവും മേഖല കൺവെൻഷനും. ജനശക്തി കോൺഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് മനോജ് ശങ്കരനെല്ലൂർ ഉദ്ഘാടനം ചെയ്തു.
ഷാജി എസ്സ് നായർ അദ്ധ്യക്ഷത വഹിച്ചു. ഷബീർ ചക്കരപ്പറമ്പ്, ബേബി ദാക്ഷായണി,അരവിന്ദാക്ഷൻ കാട്ടാക്കട, സഹർ ബാൻ, അഭിലാഷ് കുമാർ കൊല്ലം , ശ്യാം കഴക്കൂട്ടം, ജോയ് മുള്ളു കാട്ടിൽ, ജോസ് പൂജപ്പുര, ഷെനി പട്ടം, അഗ് നസ് ഉള്ളൂർ, സിന്ദു മരുതംകുഴി, മെർലിൻ, ഗോവിന്ദ് നെടുമങ്ങാട്, തുടങ്ങി നേതാക്കൾ സീകരണ യോഗത്തിൽ പങ്കെടുത്തു സംസാരിച്ചു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments