Breaking News

പി എഫ് പെൻഷൻ വർദ്ധിപ്പിക്കുക.

ചെർക്കള : ഇ പി എഫ് വരിക്കാരായ പെൻഷൻകാർക്ക് കാലാകാലങ്ങളായി ലഭിച്ചു കൊണ്ടിരിക്കുന്ന തുച്ഛമായ പെൻഷൻ തുക വർദ്ധിപ്പിച്ചു മിനിമം 9000 രൂപയാക്കി നൽകണമെന്ന് പി എഫ് പെൻഷനേഴ്‌സ് അസോസിയേഷൻ കാസറഗോഡ് ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. വെട്ടിക്കുറച്ച Roc കമ്മ്യൂട്ടേഷൻ എന്നി ആനുകൂല്യങ്ങൾ പുനസ്ഥാപിക്കുക , വയോജനങ്ങൾക്ക് ലഭിച്ചു കൊണിരുന്ന യാത്ര ആനുകൂല്യങ്ങൾ പുനസ്ഥാപിക്കുക എന്നീ ആവശ്യങ്ങളും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി പി മണി മോഹൻ ഉദ്ഘാടനം ചെയ്തു . കുഞ്ഞിക്കണ്ണൻ ആഡ്യത്ത് അദ്ധ്യക്ഷം വഹിച്ചു. ഏരിയ സെക്രട്ടറി എ നാരായണൻ പ്രവർത്തന റിപ്പോർട്ടും , പി കാര്യമ്പു സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. സി ഐ ടി യു ജില്ല കമ്മിറ്റി അംഗം എ ആർ ധന്യവാദ്, യൂണിയൻ , സിപിഐ(എം) ചെങ്കള ലോക്കൽ സെക്രട്ടറി കെ. വി ബാലരാജൻ നേതാക്കളായ കെ.വി കുഞ്ഞമ്പാടി, എം രാമൻ , എം ലളിത, ബി കുഞ്ഞികണ്ണൻ, കെ. എൻ പ്രഭാകരൻ,  ബി.കെ മനോഹരൻ , കെ പുഷ്പലത, ടി രാധ എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു . ഭാരവാഹികൾ കുഞ്ഞിക്കണ്ണൻ ആഡ്യത്ത് പ്രസിഡണ്ട്, കെ പുഷ്പലത, ടി രാധ വൈസ് പ്രസിഡണ്ട് മാർ , എ നാരായണൻ സെക്രട്ടറി കെ കമലാക്ഷൻ, സി ശാന്തകുമാരി കുറ്റിക്കോൻ ജോ. സെക്രട്ടറിമാർ ബികുഞ്ഞിക്കണ്ണൻ ട്രഷർ.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments