Breaking News

*എസ്.ഡി.പി.ഐ സ്ഥാപകദിനം വിപുലമായി ആഘോഷിച്ചു*

തിരൂർ : എസ്.ഡി.പി.ഐയുടെ 18-ാം സ്ഥാപകദിനം തിരൂർ മണ്ഡലത്തിലെ വിവിധ ബ്രാഞ്ച് കമ്മിറ്റികളുടെ നേതൃത്വത്തിൽ വിപുലമായി ആഘോഷിച്ചു. സ്ഥാപകദിനത്തോടനുബന്ധിച്ച് വിവിധ കേന്ദ്രങ്ങളിൽ പതാക ഉയർത്തുകയും പാർട്ടിയുടെ സന്ദേശം ജനങ്ങളിലെത്തിക്കുന്നതിനായി ലഘുലേഖകൾ വിതരണം ചെയ്യുകയും ചെയ്തു.
ആഘോഷങ്ങളുടെ ഭാഗമായി മധുരവിതരണവും വിവിധ സേവന പ്രവർത്തനങ്ങളും സംഘടിപ്പിച്ചു. പൊതുസ്ഥല ശുചീകരണം, വഴിയോരങ്ങളിലെ കാടുവെട്ടൽ, തൈകൾ നടൽ ഉൾപ്പെടെയുള്ള ജനോപകാരപ്രദമായ പ്രവർത്തനങ്ങളിലൂടെ സ്ഥാപകദിനാഘോഷം സമൂഹത്തിന് ഗുണകരമാക്കാൻ പ്രവർത്തകർ മുന്നിട്ടിറങ്ങി.
ജനകീയ രാഷ്ട്രീയത്തിന്റെയും സാമൂഹിക പ്രതിബദ്ധതയുടെയും 17 വർഷങ്ങൾ പൂർത്തിയാക്കി 18-ാം വർഷത്തിലേക്ക് കടക്കുന്ന പാർട്ടി, നീതിക്കും ജനാവകാശങ്ങൾക്കും വേണ്ടിയുള്ള പോരാട്ടങ്ങൾ മണ്ഡലത്തിൽ കൂടുതൽ ശക്തമാക്കുമെന്ന് നേതാക്കൾ അറിയിച്ചു.
വിവിധ കേന്ദ്രങ്ങളിൽ നടന്ന പതാക ഉയർത്തൽ ചടങ്ങുകൾക്ക് പാർട്ടി ജില്ല സമിതിയംഗം നൗഷാദ് തിരുന്നാവായ, അഷ്റഫ് പുത്തനത്താണി, മണ്ഡലം പ്രസിഡന്റ് കെ പി കരീം, ജന. സെക്രട്ടറി കെ സി ഷെമീർ, സെക്രട്ടറിമാരായ പി അഷ്റഫ്, ശരീഫ് എടക്കുളം, വൈസ് പ്രസിഡണ്ട് കുഞ്ഞർമുട്ടി ഹാജി, പ്രഷർ ഹംസ തിരൂർ, മുൻസിപ്പൽ ഭാരവാഹികളായ പി നജീബ്, ഹംസ അന്നര, പി റഫീഖ്, പഞ്ചായത്ത് ഭാരവാഹികളായ അൻസാർ വെട്ടം, പാഷ കണ്ണംകുളം, ജാഫർ എടക്കുളം, സലാം പുത്തനത്താണി, പി പി ഇബ്രാഹിംകുട്ടി തുടങ്ങിയ നേതൃത്വങ്ങളും പഞ്ചായത്ത് ബ്രാഞ്ച് ഭാരവാഹികളും നേതൃത്വം നൽകി.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments