Breaking News

*കാഞ്ഞങ്ങാട് സൗത്ത് സ്കൂൾ ആദ്യ ലിപ്സ്റ്റിക്ക് രഹിത ക്യാമ്പസ്‌*

കാഞ്ഞങ്ങാട്  : കാസർകോട് ജില്ല ചൈൽഡ്  വെൽഫെയർ കമ്മിറ്റി ചെയർപേഴ്സൺ അഡ്വ . രേണുക ദേവി തങ്കച്ചി രാസവസ്തുക്കൾ അടങ്ങിയ സൗന്ദര്യ വർദ്ധക വസ്തുക്കൾ ഉപയോഗിക്കുന്നതുകൊണ്ടുള്ള ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച്   വിശദമായ ക്ലാസ് കുട്ടികൾക്ക് നൽകുകയും ജില്ലയിലെ ആദ്യ ലിപ്സ്റ്റിക് ഫ്രീ ക്യാമ്പസായി കാഞ്ഞങ്ങാട് സൗത്ത് ജി വി എച്ച് എസ് സ്‌കൂളിനെ  പ്രഖ്യാപിക്കുകയും ചെയ്തു.

സ്കൂളുകളിൽ സൗന്ദര്യവർധകവസ്തുക്കൾ കൊണ്ടുവരുന്നതും ഉപയോഗിക്കുന്നതും ഒഴിവാക്കുകയാണ് പ്രധാന ലക്ഷ്യമെന്ന് പ്രിൻസിപ്പാൾ പി എസ് അരുൺ പറഞ്ഞു.

ലിപ്‌സ്റ്റിക്‌ ഉൾപ്പെടെയുള്ള സൗന്ദര്യ വർധക വസ്തുക്കളുമായി കുട്ടികൾ സ്കൂളിൽ എത്തുകയും അമിത ഉപയോഗത്തിലൂടെ രാസ വസ്തുക്കൾ കുട്ടികളുടെ നേർത്ത ചർമം ശരീരത്തിലേക്ക് വേഗം വലിച്ചെടുക്കുകയും ചെയ്യുന്നു. അലർജി, ഹോർമോൺ പ്രശ്നങ്ങൾ, വളർച്ചാവൈകല്യങ്ങൾ, കാൻസർ സാധ്യത തുടങ്ങിയ ഗുരുതരപ്രശ്നങ്ങളാണ് ഇതുമൂലം ഉണ്ടാകുന്നത്.

കാഞ്ഞങ്ങാട്  നഗരസഭ കൗൺസിലർ കെ. ഗീത അധ്യക്ഷത വഹിച്ച യോഗം , കൗൺസിലറും, പി.ടി.എ പ്രസിഡന്റുമായ എൻ. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കാസറഗോഡ് ശിശുക്ഷേമ സമിതി ചെയർപേഴ്സൺ അഡ്വക്കേറ്റ് എസ്.രേണുകദേവി ,ഹെഡ് മാസ്റ്റർ എം ഗിരീശൻ, സീനിയർ അസിസ്റ്റൻ്റ് സി ശാരദ, മദർ പി റ്റി എ പ്രസിഡൻ്റ് എം സുലേഖ, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ആർ മഞ്ജു, കരിയർ മാസ്റ്ററും ക്ലസ്റ്റർ  കോർഡിനേറുമായ പി സമീർ സിദ്ദീഖി , സ്‌കൂൾ കൗൺസിലർ എസ് കെ ജീഷ്മ , സി എം പ്രജീഷ്, ശ്യാമിത പി പി, സുബിതാശ്വതി, പൂജ കെ , സനിത എസ്, ഏലിയാമ്മ ജോസഫ്, സിന്ധു പി രാമൻ തുടങ്ങിയവർ പങ്കെടുത്തു

ഫോട്ടോ ക്യാപ്ഷൻ

കാസർകോട് ജില്ല ശിശു ക്ഷേമ സമിതി  ചെയർപേഴ്സൺ അഡ്വ . രേണുക ദേവി തങ്കച്ചി  ജില്ലയിലെ ആദ്യ ലിപ്സ്റ്റിക് ഫ്രീ ക്യാമ്പസായി കാഞ്ഞങ്ങാട് സൗത്ത് ജി വി എച്ച് എസ് സ്‌കൂളിനെ  പ്രഖ്യാപിക്കുന്നു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments