Breaking News

ഹാഷിം ഹാജിക്ക് കോഴിക്കോട് നഗരത്തിന്റെ യാത്രാമൊഴി.

കോഴിക്കോട് : അന്തരിച്ച വ്യാപാര പ്രമുഖനും സജീവ സാംസ്കാരിക പ്രവർത്തകനും ആയിരുന്ന പി കെ ഹാഷിം ഹാജിക്ക് കോഴിക്കോട്  നഗരത്തിന്റെ യാത്രാമൊഴി. കഴിഞ്ഞദിവസം ഇസ്ലാമിക് യൂത്ത് സെൻറർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അനുശോചന പരിപാടിയിൽ അദ്ദേഹത്തിൻറെ സുഹൃത്തുക്കളായ പ്രഗൽഭ വ്യക്തികൾ പങ്കെടുത്ത് ഓർമ്മകൾ പങ്കുവെച്ചു.അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത ജംഇയ്യത്തുൽ ഉലമ ഹിന്ദ് സംസ്ഥാന വൈസ് പ്രസിഡണ്ട് സയ്യിദ് ഹാഷിം ഹദ്ദാദ് തങ്ങൾ ഒഴുക്കിനെതിരെ നവോത്ഥാന മൂല്യങ്ങൾ മുറുകെപ്പിടിച്ച് ഒറ്റക്ക് നീന്തി കയറിയ മഹാനുഭാവൻ ആയിരുന്നു ഹാഷിo ഹാജി എന്ന് അഭിപ്രായപ്പെട്ടു. വ്യാപാര രംഗത്തും മത-സാംസ്കാരിക രംഗത്തും പ്രവർത്തിക്കുന്നവർക്ക് അദ്ദേഹം വലിയ മാതൃകയാണെന്നും ആ തുറന്ന ജീവിതത്തിൽ നിന്നും പുതിയ തലമുറക്ക് പലതും പഠിക്കാൻ ഉണ്ടെന്നും അഭിപ്രായപ്പെട്ടു. തനിക്ക് ബോധ്യപെട്ട സത്യത്തിന് വേണ്ടി ശക്തമായി നിലനി ൽക്കുകയും എതിരാളികളോട്  പോരാടി വിജയിക്കുകയും ചെയ്ത ചരിത്രം ആണുള്ളതെന്നും അദ്ദേഹം ഓർമിപ്പിച്ചു. ഫറോക്ക് റൗളത്തുൽ ഉലൂം അറബി കോളേജ് മുൻ പ്രിൻസിപ്പാൾ ഡോ:അബ്ദുറഹിമാൻ ആദ്ര്ശേരി അധ്യക്ഷത വഹിച്ചു. പ്രബോധനം മുൻ പത്രാധിപർ ടി. കെ. ഉബൈദ്, ഐ. പി.എച്.എഡിറ്റർ വി. എ . കബീർ പ്രമുഖ മാധ്യമപ്രവർത്തകരായ പി. എ .എം .ഹാരിസ്, കെ. പി. ഒ.റഹ്മത്തുല്ല ,കെ. ടി. ഹനീഫ, ജമാഅത്തെ ഇസ്ലാമി മുൻ സംസ്ഥാന സെക്രട്ടറി പി പി അബ്ദുറഹിമാൻ പെരിങ്ങാടി, പ്രമുഖ എഴുത്തുകാരൻ കെ. സി. സലിം ,ഡോ. ശുഹൈബ് റിയാലു, പി വി മുജീബ് റഹ്മാൻ പ്രമുഖ പണ്ഡിതൻ ഹുസൈൻ സഹദ് ,പി. വി .മുജീബ് റഹ്മാൻ,അബ്ദുള്ളക്കുട്ടി ചേന്നമംഗല്ലൂർ എന്നിവർ സംസാരിച്ചു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments