Breaking News

"വായനാ ദിനം''നിർധന വിദ്യാർത്ഥികൾക്ക് സൗജന്യമായി നോട്ട് പുസ്തകം വിതരണം ചെയ്ത് മൊഗ്രാൽ ഗ്രീൻ സ്റ്റാർ ക്ലബ്‌ മാതൃകയായി.

മൊഗ്രാൽ :  വായനാദിനത്തിൽ മൊഗ്രാൽ വൊക്കേ ഷണൽ ഹയർസെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ വിഭാഗത്തിലെ നിർധനരായ വിദ്യാർത്ഥികൾക്ക് സൗജന്യമായി നോട്ട് പുസ്തകം വിതരണം ചെയ്ത് മൊഗ്രാൽ ഗ്രീൻ സ്റ്റാർ ക്ലബ്ബ് മാതൃകയായി. 

ജി.വി.എച്.എസ്‌.എസ്‌ മൊഗ്രാൽ സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ  നോട്ട് ബുക്കുകൾ ഹെഡ്മാസ്റ്റർ ഇൻ ചാർജ് ജാൻസി ടീച്ചർക്ക് എം എ മൂസ മൊഗ്രാൽ പുസ്തകം കൈമാറി വിതരണോദ്ഘാടനം നിർവഹിച്ചു.
പരിപാടിയിൽ ഗ്രീൻസ്റ്റാർ മൊഗ്രാൽ യൂണിറ്റ് കമ്മിറ്റി പ്രസിഡണ്ട്‌ മഖ്ദൂo, സെക്രട്ടറി അ ർഷാദ് ഹുബ്ലി, ഓർഗനൈസിംഗ് സെക്രട്ടറി നൗഷാദ് കോട്ട,ട്രഷറർ മുജീബ് പേരാൽ,ജബ്ബാർ വി പി, ഗ്രീൻസ്റ്റാർ മൊഗ്രാലിന്റെ ദുബായ് കമ്മിറ്റി അംഗം അനീസ് ടി പി, ഗ്രീൻസ്റ്റാർ മൊഗ്രാൽ മുൻ പ്രസിഡന്റ് സി എച് ഖാദർ,ടൌൺ മുസ്ലിം ലീഗ് വാർഡ് പ്രസിഡന്റ് ടി കെ ജാഫർ,യു എം ഫസലുറഹ്മാൻ സ്കൂളിലെ അധ്യാപകന്മാരായ   അഷ്‌കർ,മുനീറ, സൈനബ, ഫർസാന,നിഷ എന്നിവർ സംബന്ധിചു.

സ്റ്റാഫ് സെക്രട്ടറി ഫാത്തിമ ഹസീന തസ്‌നീം നന്ദി പറഞ്ഞു.

ഫോട്ടോ: വായനാദിനത്തിൽ മൊഗ്രാൽ സ്കൂളിലെ നിർധന വിദ്യാർത്ഥികൾക്ക് മൊഗ്രാൽ ഗ്രീൻ സ്റ്റാർ ക്ലബ്ബ് നൽകുന്ന സൗജന്യ നോട്ട് പുസ്തകം എം എ മൂസ മൊഗ്രാൽ സ്കൂൾ ഹെഡ്മാസ്റ്റർ ഇൻ ചാർജ് ജാൻസി ടീച്ചർക്ക് നൽകി വിതരനോദ്‌ഘാടനം നിർവഹിക്കുന്നു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments