Breaking News

*ലോക പരിസ്ഥിതി ദിനം: ഐഎച്ച് ടി കോളേജിൽ വൃക്ഷത്തൈ വിതരണവും പ്രതിജ്ഞയും സംഘടിപ്പിച്ചു*

തിരൂർ : ലോക പരിസ്ഥിതി ദിന ത്തോടനുബന്ധിച്ച് ജെസിഐ തിരൂരും ഓയിസ്ക ഇന്റർനാഷണൽ തിരൂരും സംയുക്തമായി, തിരൂർ കേരള സ്റ്റേറ്റ്  റുട്രോണിക്സ് പഠന കേന്ദ്രമായ ഐഎച്ച് ടി കോളേജിൽ വിപുലമായ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. പരിസ്ഥിതി സംരക്ഷണത്തിന്റെ സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് നടന്ന ചടങ്ങിൽ വിദ്യാർത്ഥികൾക്കായി വൃക്ഷത്തൈ വിതരണവും പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞയും നടന്നു. ഐഎച്ച് ടി കോളേജ് മാനേജിംഗ് ഡയറക്ടർ ഷമീർ കളത്തിങ്ങൽ ചടങ്ങിലേക്ക് ഏവരെയും സ്വാഗതം ചെയ്തു. ജെസിഐ തിരൂർ പ്രസിഡണ്ട് അഷ്റഫ് ചേളാടൻ അധ്യക്ഷത വഹിച്ച പരിപാടി, തിരൂർ ആയുർവേദശാല അഡ്മിനിസ്ട്രേഷൻ ഡെപ്യൂട്ടി മാനേജർ എം.ടി. ബീന ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വിദ്യാർത്ഥികൾക്ക് നീർമരുത് തൈകൾ വിതരണം ചെയ്തുകൊണ്ട് അവർ പരിസ്ഥിതി ദിന സന്ദേശം നൽകി. പരിസ്ഥിതി പ്രവർത്തകൻ നൂർ മുഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും വരുംതലമുറയുടെ ഉത്തരവാദിത്തത്തെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. ഓയിസ്ക ഇന്റർനാഷണൽ തിരൂർ പ്രസിഡണ്ട് കെ.കെ. റസാഖ് ഹാജി, ജെസിഐ വനിതാ വിംഗ് ചെയർപേഴ്സൺ നജീബ എന്നിവർ ആശംസകൾ നേർന്നു. കോളേജിലെ ഒട്ടേറെ വിദ്യാർത്ഥികൾ പരിപാടിയിൽ പങ്കാളികളായി.
[05/06, 20:07] Rahmathulla Kpo: *ഇന്ന് നട്ട പ്ലാവ് നാളെയുടെ തണലും ഫലവും പ്ലാവിൻ തൈ വിതരണോദ്ഘാടനം തിരൂർ നഗരസഭ വൈസ്  ചെയർപേഴ്സൺ സിന്ധു മംഗലശ്ശേരി ഉദ്ഘാടനം ചെയ്തു*



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/

No comments