Breaking News

നിർദിഷ്ട അതിവേഗ റെയിൽപാത മംഗലാപുരം വരെ നീട്ടണം : ഗ്രാമപഞ്ചായത്ത് അസോസിയേഷൻ

കാസർകോട് : സംസ്ഥാന സർക്കാർ വിഭാവനം ചെയ്യുന്ന അതിവേഗ റെയിൽപാത മംഗലാപുരം വരെ നീട്ടണമെന്ന് കേരള ഗ്രാമപഞ്ചായത്ത് അസോഷിയേഷൻ കാസർകോട് ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

നിർദിഷ്ട ഇടക്കാല റിപ്പോർട്ടിൽ കണ്ണൂർ വരെ മാത്രമാണ് റെയിൽപാതയുള്ളത്. തുറമുഖ നഗരമായ മംഗലാപുരത്തെ കൂടി ബന്ധിപ്പിച്ചാൽ മാത്രമേ 
കാസർകോട് ജില്ലയ്ക്ക് പൂർണ്ണ തോതിൽ പദ്ധതി പ്രയോജനപ്പെടുക.

കാലവർഷക്കെടുതി നേരിടുന്നവർക്ക് അടിയന്തര സഹായം അനുവദിക്കുക, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമാർക്കുള്ള ഐ.ഡി കാർഡ് ഉടൻ ലഭ്യമാക്കുക, വാർഷിക പദ്ധതിയുടെ അവസാന ഗഡു അടിയന്തിരമായി അനുവദിക്കുക, പ്രസിഡൻ്റുമാരുടെയും മെമ്പർമാരുടെയും ഓണറേറിയം വർധിപ്പിക്കാനുള്ള നിർദ്ദേശം നടപ്പിലാക്കുക, ഭരണ നിർവ്വഹണത്തിനാവശ്യമായ
ഉദ്യോഗസ്ഥരുടെ ഒഴിവുകൾ പെട്ടന്നു തന്നെ നികത്തുക, പഞ്ചായത്തുകളിൽ പഞ്ചിംഗ് സംവിധാനം ഒരുക്കാനുള്ള പ്രത്യേക നടപടിക്കായി ഉത്തരവിറക്കുക,
അനധികൃത കെട്ടിടങ്ങൾ ക്രമവത്ക്കരിക്കാൻ പ്രത്യേക അനുവാദം നൽകുക, എൻഡോസൾഫാൻ ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് പെൻഷനും മരുന്നും ചികിത്സയും മറ്റു സാമൂഹ്യ ആവശ്യങ്ങളും നിറവേറ്റുന്നതിന് വേണ്ടി നിശ്ചലമായ ഗവൺമെന്റ് സെൽ പ്രവർത്തനം കാര്യക്ഷമമാക്കുക തുടങ്ങിയ അതിപ്രധാനമായ ആവശ്യങ്ങളും
പരിഗണിക്കണമെന്ന് കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ ജില്ലാ യോഗം സർക്കാറിനോട്
അഭ്യർത്ഥിച്ചു.

അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.ബി മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഉമ്മർ ബോർക്കള സ്വാഗതം പറഞ്ഞു. ഡി.ഡി.പി കെ.വി ഹരിദാസ് വിഷയാവതരണം നടത്തി.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എ. മുസ്തഫ ഹാജി, വി. പ്രകാശൻ, പി.സി സുബൈദ, വസന്തൻ അജക്കോട്, ടി. നാരായണൻ, ഇ. കുഞ്ഞിരാമൻ, എം. രാജൻ, സബിത സി.കെ, കുസുമാവതി ബി, ഫിദ ഊജംപദവ്, ജനനി എം, ബുഷ്‌റ എം.ടി, സാജിത സഫറുള്ള, ആയിഷ അബൂബക്കർ, വി.പി അബ്ദുൽ ഖാദർ, കെ.എ അബ്ദുള്ള കുഞ്ഞി, ഇ. കുഞ്ഞിരാമൻ, കെ. ശോഭന കുമാരി, സി.എ താജുദ്ധീൻ കടമ്പാർ, ലത എ, മേഴ്‌സി മാണി, ഗോൾഡൻ അബ്ദുൽ റഹ്‌മാൻ, എം. സുരേഷൻ സംബന്ധിച്ചു.

ഫോട്ടോ : ഗ്രാമപഞ്ചായത്ത് അസോസിയേഷൻ ജില്ലാ കമ്മിറ്റി യോഗത്തിൽ പ്രസിഡന്റ്‌ കെ.ബി മുഹമ്മദ്‌ കുഞ്ഞി അധ്യക്ഷ പ്രസംഗം നടത്തുന്നു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/

No comments