Breaking News

മാലിന്യ കൂമ്പാരം: കുമ്പള രോഗ വ്യാപന ഭീതിയിൽ. നടപടി ആവശ്യപ്പെട്ട് മർച്ചന്റ് യൂത്ത് വിംഗ്.


കുമ്പള : ഓടകളും, ഓവുചാലുകളും അടഞ്ഞതോടെ ശക്തമായ മഴയിൽ മാലിന്യങ്ങൾ മൊത്തം ടൗണിൽ അടഞ്ഞു കൂടിയതോടെ കുമ്പള രോഗ വ്യാപന ഭീതിയിലായി.

 മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ കുമ്പളയിൽ കാര്യക്ഷമമായി നടപ്പിലാക്കിയില്ല എന്ന ആക്ഷേപം നിലനിൽക്കെയാണ് ടൗണിലെത്തുന്ന വിദ്യാർത്ഥികൾ അടക്കമുള്ള ജനം മാലിന്യത്താൽ മൂക്കുപൊത്തുന്നത്. ടൗണിലെ വിവിധ ഇടങ്ങളിൽ മാലിന്യങ്ങൾ കെട്ടിക്കിടക്കുന്നുണ്ട്. ഇത് രോഗവ്യാപന ഭീതിക്ക് കാരണമായിട്ടുണ്ട്. ഭക്ഷണാവശിഷ്ടങ്ങൾ വരെ മാലിന്യങ്ങളിൽ ഇടം പിടിച്ചത് തെരുവ് നായകൾക്കും ഭക്ഷണമായത് മറ്റൊരു ഭീഷണിയാണ്. മാലിന്യങ്ങൾ ചീഞ്ഞളിഞ്ഞു ദുർഗന്ധവും വമിക്കുന്നുണ്ട്.

 കുമ്പളയിൽ ഓവുചാലുകളിലേക്കും,ഓടകളിലേക്കും മാലിന്യം വലിച്ചെറിയുന്നത് തടയാൻ ശക്തമായ നടപടി സ്വീകരിക്കുന്നില്ലെന്ന് നേരത്തെ തന്നെ ആക്ഷേപവുമുണ്ട്. മാലിന്യം വലിച്ചെറിയുന്നവരെ കണ്ടുപിടിക്കാൻ ടൗണിൽ എവിടെയും സിസിടിവി സംവിധാനവുമില്ല. ടൗണിൽ അടിഞ്ഞു കൂടിയിട്ടുള്ള മാലിന്യങ്ങൾ അടിയന്തിരമായി നീക്കം ചെയ്യാനും,രോഗ വ്യാപന ഭീതി അകറ്റാനും ബന്ധപ്പെട്ട വകുപ്പുകളും, ഭരണസംവിധാനങ്ങളും നടപടി സ്വീകരിക്കണമെന്ന് മർച്ചന്റെ യൂത്ത് വിംഗ് കുമ്പള യൂണിറ്റ് ഭാരവാഹികളായ പ്രസിഡണ്ട്‌ അഷ്റഫ് സ്‌കൈലർ,സെക്രട്ടറി ഹൈദർ,ട്രഷറർ സിദ്ദീഖ് എന്നിവർ ആവശ്യപ്പെട്ടു.

ഫോട്ടോ:കുമ്പള ടൗണിൽ കുന്നു കൂടി കിടക്കുന്ന മാലിന്യ കൂമ്പാരം.




 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments