*യുഎഇ ദേശീയ പ്രതിജ്ഞ: സ്വദേശികൾക്കൊപ്പം പ്രവാസികൾക്കും പങ്കാളികളാകാം*
അബുദാബി : യുഎഇയിലെ പൗരന്മാരെയും താമസക്കാരെയും പുതിയ ദേശീയ ഓൺലൈൻ പ്രതിജ്ഞയിൽ പങ്കാളികളാകാൻ ക്ഷണിച്ച് *സൻദൂഖ് അൽ വതൻ* (Sandooq Al Watan) പുതിയ സംരംഭം ആരംഭിച്ചു. എർത് സായിദ് ഫിലാന്ത്രോപ്പീസ് പിന്തുണയ്ക്കുന്ന ഈ സംരംഭത്തിലൂടെ രാജ്യത്തോടുള്ള നന്ദിയും പ്രതിബദ്ധതയും പ്രകടിപ്പിക്കാനും *"യുഎഇ പ്ലെഡ്ജ് ആൻഡ് കമ്മിറ്റ്മെന്റ് സർട്ടിഫിക്കറ്റ്"* സ്വന്തമാക്കാനും അവസരമുണ്ട്. രാജ്യത്തിന്റെ ഐക്യം, സുരക്ഷ, സ്ഥിരത, സമാധാനപരമായ സഹവർത്തിത്വം എന്നിവയാണ് ക്യാംപെയിന്റെ പ്രധാന സന്ദേശങ്ങൾ.
• *എന്താണ് യുഎഇ ദേശീയ പ്രതിജ്ഞ?*
ഓൺലൈനായി ഒപ്പുവയ്ക്കാവുന്ന ഒരു ഡിജിറ്റൽ പ്രതിജ്ഞയാണ് ഈ സംരംഭത്തിന്റെ കേന്ദ്രബിന്ദു. യുഎഇ പ്രസിഡന്റ് *ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ* രാജ്യത്തിന്റെ സുരക്ഷയ്ക്കും പുരോഗതിക്കും നൽകിയ നേതൃത്വത്തെ അംഗീകരിക്കുന്നതോടൊപ്പം അദ്ദേഹത്തോടും രാജ്യത്തോടുമുള്ള വിശ്വസ്തത പ്രകടിപ്പിക്കുന്നതാണ് പ്രതിജ്ഞ. ദേശസ്നേഹം, ദേശീയ ഉത്തരവാദിത്തം, യുഎഇയുടെ മൂല്യങ്ങൾ ഭാവി തലമുറകൾക്കായി സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം എന്നിവയും ഇതിൽ ഉൾക്കൊള്ളുന്നു. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഒരുമിച്ച് മുന്നേറാൻ പ്രചോദിപ്പിക്കുന്ന സന്ദേശവുമാണ് ഇത്.
• *എന്തിനാണ് ഈ പ്രതിജ്ഞ ആരംഭിച്ചത്?*
രാജ്യത്തിന്റെ സുരക്ഷ, സ്ഥിരത, സമൃദ്ധി എന്നിവയ്ക്കുള്ള നന്ദി പ്രകടിപ്പിക്കാനും ദേശീയ ഐക്യം കൂടുതൽ ശക്തിപ്പെടുത്താനുമാണ് ഈ സംരംഭമെന്ന് സൻദൂഖ് അൽ വതൻ അറിയിച്ചു. വിശ്വസ്തത, സമാധാനം, സഹിഷ്ണുത, സഹവർത്തിത്വം തുടങ്ങിയ മൂല്യങ്ങളെ പ്രോത്സാഹിപ്പിക്കുകയും രാജ്യത്തോടുള്ള ആത്മബന്ധം വർധിപ്പിക്കുകയും ചെയ്യുക എന്നതും ലക്ഷ്യങ്ങളിലൊന്നാണ്.
• *എങ്ങനെ പങ്കെടുക്കാം?*
സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും പങ്കെടുക്കാനാകുന്ന തരത്തിൽ പ്രതിജ്ഞ വിവിധ ഭാഷകളിൽ ലഭ്യമാണ്. *pledge.ae* സന്ദർശിച്ച് പേരും ഇമെയിൽ വിലാസവും നൽകുകയും *"Participate with Pride"* എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുകയും ചെയ്താൽ പ്രതിജ്ഞയിൽ പങ്കാളിയാകാം. നടപടിക്രമം പൂർത്തിയാക്കിയാൽ *"യുഎഇ പ്ലെഡ്ജ് ആൻഡ് കമ്മിറ്റ്മെന്റ് സർട്ടിഫിക്കറ്റ്"* ഡൗൺലോഡ് ചെയ്യാൻ സാധിക്കും.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments