Breaking News

*ചന്ദ്രംപാറ അംഗൻവാടി പ്രവേശനോത്സവം ഗ്രാമോത്സവമായി*

പൈക്ക : ചെങ്കള ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡ് ചന്ദ്രംപാറ അംഗൻവാടിയിലെ പ്രവേശനോത്സവം ഗ്രാമോത്സവമായിമാറി. പഞ്ചായത്ത് ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശാന്തകുമാരി ടീച്ചർ ഉദ്ഘാടനം ചെയ്തു. വെൽഫെയർ കമ്മിറ്റി വൈസ് ചെയർമാൻ ബി കെ ബഷീർപൈക്ക അധ്യക്ഷത വഹിച്ചു
 കൺവീനർ ഉഷ ടീച്ചർ സ്വാഗതം പറഞ്ഞു കമ്മിറ്റി അംഗങ്ങളായ സി എച്ച് കൃഷ്ണൻ ചാത്തപ്പാടി, ശരീഫ് ബീട്ടിയടുക്ക,
 രാഘവൻ പുണ്ടൂർ, 
 അഡ്വ: അസന്യ, 
 മുത്തലിബ് ചന്ദ്രൻപാറ, 
 അസീസ് അർലടക്ക, 
 ഫാത്തിമത്ത് റൈഹാനത്ത്, 
 റൗഫിയ,
 ജംഷീദ തുടങ്ങിയവർ സംസാരിച്ചു. അംഗൻവാടിയിൽ നിന്ന് വിദ്യാലയങ്ങളിലേക്ക് പോകുന്ന വിദ്യാർത്ഥികൾക്ക് യാത്രയപ്പും പുതുതായി പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് സ്വീകരണവും നൽകി. വിദ്യാർത്ഥികളുടെ ഘോഷയാത്രയും പായസ വിതരണവും നടത്തി. അംഗൻവാടി ഹെൽപ്പർ
ശാരദ നന്ദിയും പറഞ്ഞു.

 ഫോട്ടോ അടിക്കുറിപ്പ് :-
 ചന്ദ്രംപാറ അംഗൻവാടി പ്രവേശനോത്സവം ചെങ്കള പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശാന്തകുമാരി ടീച്ചർ ഉദ്ഘാടനം ചെയ്യുന്നു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments