Breaking News

കാർഷിക വികസന കർഷക ക്ഷേമ വകുപ്പ്, അജാനൂർ ഗ്രാമപഞ്ചായത്ത്, കൃഷിഭവൻ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ അജാനൂർ പഞ്ചായത്ത് തല പരിസ്ഥിതി ദിനാഘോഷം നടന്നു. പഞ്ചായത്ത് പ്രസിഡണ്ട് വി. വി തുളസി ഉദ്ഘാടനം ചെയ്തു.

കാഞ്ഞങ്ങാട് :കാർഷിക വികസന കർഷക ക്ഷേമ വകുപ്പ്, അജാനൂർ ഗ്രാമപഞ്ചായത്ത്, കൃഷിഭവൻ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ അജാനൂർ പഞ്ചായത്ത് തല പരിസ്ഥിതി ദിനാഘോഷം രാവണേശ്വരത്ത് നടന്നു. അജാനൂർ പഞ്ചായത്തിലെ 19 സ്കൂളുകളിൽ വിയറ്റ്നാം പ്ലാവ്, ഞാവൽ, കസ്റ്റാർഡ് ആപ്പിൾ, നെല്ലി തുടങ്ങിയ വൃക്ഷ തൈകളാണ് കൃഷിഭവന്റെ നേതൃത്വത്തിൽ വിതരണം ചെയ്തത്.  ജി എച്ച് എസ് എസ് രാവണേശ്വരത്ത്‌ പഞ്ചായത്ത് പ്രസിഡണ്ട് വി. വി തുളസി പരിസ്ഥിതി ദിനാഘോഷം വൃക്ഷത്തൈ നട്ടു കൊണ്ട് പഞ്ചായത്ത് തല  ഉദ്ഘാടനം നിർവഹിച്ചു. അനീഷ് ദീപം അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ സന്തോഷ് ചാലിൽ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു. അ ജാനൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മൂലക്കണ്ടം പ്രഭാകരൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രതീഷ് വെള്ളം തട്ട, വാർഡ് മെമ്പർ എ. തമ്പാൻ, മെമ്പർമാരായ ദീപ പ്രവീൺ, ശ്രീവിദ്യ, സ്കൂൾപി. ടി. എ പ്രസിഡണ്ട്  പി. രാധാകൃഷ്ണൻ, പ്രിൻസിപ്പൽ ഇൻ ചാർജ്, വി.കെ. പ്രിയ എന്നിവർ സംസാരിച്ചു. എച്ച്. എം. ഇൻ ചാർജ്ജ്പി. ദിവ്യ സ്വാഗതവും അജാനൂർ കൃഷിഭവൻ അസിസ്റ്റന്റ് കൃഷി ഓഫീസർ കെ. നാരായണൻ നന്ദിയും പറഞ്ഞു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/

No comments