Breaking News

ലഹരിക്കെതിരെ കൈ ഒപ്പിലൂടെ ബോധവൽകരണവുമായി രക്ഷിതാക്കൾ

കാസർഗോഡ് : നെല്ലിക്കുന്ന് എ.യു.എ.യു.പി. സ്കൂളിൽ ലഹരിവിരുദ്ധ ബോധവൽകരണ പ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച “തൂഫാൻ” പരിപാടിയിൽ രക്ഷിതാക്കളും സജീവമായി പങ്കാളികളായി. പരിപാടിയുടെ ഭാഗമായി വിദ്യാർത്ഥികൾ തയ്യാറാക്കിയ ലഹരിവിരുദ്ധ പോസ്റ്ററുകളുടെ പ്രദർശനവും നടത്തി.

പി.ടി.എ പ്രസിഡന്റ് മുസമ്മിൽ എസ്.കെ. പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് സുഭദ്ര കെ എൻ അധ്യക്ഷത വഹിച്ചു. ലഹരിക്കെതിരായ പ്രതിജ്ഞയും ഒപ്പുശേഖരണവും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു.

മാനേജ്മെന്റ് സെക്രട്ടറി കമറുദ്ദീൻ തായൽ, സ്റ്റാഫ് സെക്രട്ടറി ദീപ്തി ജോൺ, അധ്യാപകരായ ജയശ്രീ, ജ്യോതി കെ., ഫൈസൽ എൻ.എ., മുഹമ്മദ് നാസിം, അഷ്റഫ്, മൊയ്ദീൻ കുഞ്ഞി എ., ആതിര, രമ്യ ടി. എന്നിവർ സംസാരിച്ചു. ലഹരിമുക്ത സമൂഹം സൃഷ്ടിക്കുന്നതിൽ കുടുംബത്തിന്റെയും വിദ്യാലയത്തിന്റെയും പങ്ക് വക്താക്കൾ ചൂണ്ടിക്കാട്ടി. പരിപാടിയിൽ രക്ഷിതാക്കളും വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുത്തു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments