Breaking News

നീലേശ്വരത്ത് മയക്കുമരുന്ന് വേട്ട: കാറിൽ കടത്തുകയായിരുന്ന MDMA യുമായി കണ്ണൂർ സ്വദേശി പിടിയിൽ; 50,000 രൂപയും കാറും മൊബൈലുകളും പോലീസ് കസ്റ്റഡിയിൽ

നീലേശ്വരം : നീലേശ്വരത്ത് വൻ മയക്കുമരുന്ന് വേട്ട. കാറിൽ മാരക മയക്കുമരുന്നായ MDMA കടത്തുകയായിരുന്ന കണ്ണൂർ ചേലോറ സ്വദേശി ഷാനിസ് കെ.പി (35) യെ നീലേശ്വരം എസ്.ഐ അജിത. കെയും സംഘവും ചേർന്ന് പിടികൂടി. പ്രതിയിൽ നിന്ന് 1.8 ഗ്രാം MDMA  യും,വിൽപ്പനയിലൂടെ ലഭിച്ച 50,000 രൂപ, കടത്താൻ ഉപയോഗിച്ച കാർ, രണ്ട് ലക്ഷ്വറി മൊബൈൽ ഫോണുകൾ എന്നിവ പോലീസ് കസ്റ്റഡിയിലെടുത്തു.
തിങ്കളാഴ്ച രാത്രി 9:40 ഓടെ നീലേശ്വരം മാർക്കറ്റിന് സമീപം വെച്ചായിരുന്നു സംഭവം. എസ്.ഐ അജിതയുടെ നേതൃത്വത്തിൽ എ.എസ്.ഐ രമേശൻ, എസ്.സി.പി.ഓ സന്തോഷ്, സി.പി.ഓ അഭിലാഷ് എന്നിവരടങ്ങുന്ന പോലീസ് സംഘം രാത്രികാല പട്രോളിംഗിന്റെ ഭാഗമായി വാഹന പരിശോധന നടത്തുകയായിരുന്നു.ഈ സമയം കാഞ്ഞങ്ങാട് ഭാഗത്ത് നിന്നും അമിതവേഗതയിൽ വന്ന കറുത്ത കാറിന് പോലീസ് കൈകാണിച്ചെങ്കിലും, ഡ്രൈവർ വാഹനം നിർത്താതെ പെട്ടെന്ന് റിവേഴ്സ് എടുത്ത് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ പോലീസ് പാർട്ടി ഒട്ടും സമയം കളയാതെ പോലീസ് വാഹനം റോഡിന് കുറുകെയിട്ട് പ്രതിയുടെ കാർ തടഞ്ഞുനിർത്തുകയായിരുന്നു.
തുടർന്ന് കാർ റോഡരികിലേക്ക് ഒതുക്കി നിർത്തിച്ച് ഡ്രൈവറെ ചോദ്യം ചെയ്തപ്പോൾ ഇയാൾ പരിഭ്രാന്തനായി കാണപ്പെട്ടു. സംശയം തോന്നിയ പോലീസ് സംഘം വാഹനം വിശദമായി പരിശോധിച്ചപ്പോഴാണ് കാറിന്റെ ഡാഷ് ബോർഡിൽ സൂക്ഷിച്ചിരുന്ന ഗോൾഡ് ഫ്ലേക്ക് സിഗരറ്റിന്റെ ഒഴിഞ്ഞ കവർ കണ്ടെടുത്തത്. ഇതിനുള്ളിൽ പ്ലാസ്റ്റിക് സിപ്പ് ലോക്ക് കവറിൽ ഒളിപ്പിച്ച നിലയിലായിരുന്നു വെളുത്ത പൊടി രൂപത്തിലുള്ള മാരക മയക്കുമരുന്നായ MDMA ഉണ്ടായിരുന്നത്.തുടർന്ന് നടത്തിയ ശാസ്ത്രീയ പരിശോധനയിൽ കവറിലുണ്ടായിരുന്നത് 1.8 ഗ്രാം തൂക്കം വരുന്ന MDMA ആണെന്ന് സ്ഥിരീകരിച്ചു.തുടർന്ന് പ്രതിയുടെ ദേഹപരിശോധന നടത്തിയതിൽ, പാന്റിന്റെ പോക്കറ്റുകളിൽ നിന്നായി മയക്കുമരുന്ന് ഇടപാടുകൾക്ക് ഉപയോഗിച്ച ഫോണുകൾ കണ്ടെടുത്തു. കൂടാതെ മയക്കുമരുന്ന് വിൽപ്പന നടത്തി ലഭിച്ച 50,000 രൂപയും പ്രതിയുടെ പക്കൽ നിന്നും കണ്ടെടുത്തു.
കർണാടകയിലെ പുത്തൂർ കോടതി പരിസരത്ത് വെച്ച് പരിചയപ്പെട്ട ഒരാളിൽ നിന്നാണ് താൻ മയക്കുമരുന്ന് വാങ്ങിയതെന്നും, ഇത് നാട്ടിൽ ആവശ്യക്കാർക്ക് ഉയർന്ന വിലയ്ക്ക് വിൽക്കാനായി കൊണ്ടുവന്നതാണെന്നും ഇയാൾ പറഞ്ഞു.
പ്രതിക്കെതിരെ NDPS Act 22(b) കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തി. മയക്കുമരുന്ന് ശൃംഖലയിലെ മറ്റു കണ്ണികളെക്കുറിച്ചും, ഇയാൾക്ക് പണം നൽകിയവരെക്കുറിച്ചും നീലേശ്വരം പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments