Breaking News

*സാറ്റലൈറ്റ് ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ച് ബിഎസ്എൻഎൽ; വില 1.34 ലക്ഷം രൂപ*

പുതിയ സാറ്റലൈറ്റ് ഫോൺ അവതരിപ്പിച്ച് ബിഎസ്എൻഎൽ. മൊബൈൽ ടവറുകളില്ലാത്ത മേഖലയിലുള്ള ആളുകൾക്ക് ആശയവിനിമയം സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബിഎസ്എൻഎൽ സാറ്റലൈറ്റ് ഫോൺ പുറത്തിറക്കിയത്. 

1,34,166 രൂപയാണ് ഇതിന്റെ വില. സാധാരണ സ്മാർട്ട്‌ഫോണുകളിൽ നിന്ന് വ്യത്യസ്തമായി, സെല്ലുലാർ നെറ്റ്‌വർക്കുകൾക്ക് പകരം ഉപഗ്രഹങ്ങളെ നേരിട്ട് ഉപയോഗിച്ചാണ് ഈ ഫോൺ പ്രവർത്തിക്കുന്നത്. മൊബൈൽ കവറേജ് ലഭ്യമല്ലാത്ത വിദൂര പ്രദേശങ്ങളിലും അടിയന്തര സാഹചര്യങ്ങളിലും തടസ്സങ്ങളില്ലാതെ വോയ്‌സ് കോളുകൾ ചെയ്യാൻ ഇത് ഉപഭോക്താക്കളെ സഹായിക്കും. ആഗോള സാറ്റലൈറ്റ് നെറ്റ്‌വർക്ക് ദാതാക്കളായ ഇൻമാർസാറ്റുമായി  സഹകരിച്ചാണ് ഈ ഹാൻഡ്‌സെറ്റ് വികസിപ്പിച്ചിരിക്കുന്നത്."
 
ആർക്കൊക്കെ ഉപയോഗിക്കാം?

എന്തായാലും സാധാരണ സ്മാർട്ട്‌ഫോൺ ഉപയോക്താക്കൾക്ക് വേണ്ടിയല്ല ബി.എസ്.എൻ.എൽ ഈ ഫോൺ അവതരിപ്പിച്ചിരിക്കുന്നത്. പ്രതിരോധ മേഖല, സമുദ്രയാനം, ദുരന്ത നിവാരണം, ഖനനം, വ്യാവസായിക ആവശ്യങ്ങൾ തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്നവർക്കും, ഒറ്റപ്പെട്ട പ്രദേശങ്ങളിലൂടെ സഞ്ചരിക്കുന്ന തീർഥാടകർക്കും സാഹസിക യാത്രികർക്കും വേണ്ടിയാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. അതായത് വ്യക്തിഗത ആവശ്യങ്ങൾക്ക് ഈ ഫോൺ ഉപയോഗിക്കാൻ പരിമിതികളുണ്ടാവും."
 
"ഈ സാറ്റലൈറ്റ് ഫോൺ ആർക്കും നേരിട്ട് പോയി വാങ്ങാൻ സാധിക്കില്ല. ഇത് വാങ്ങുന്നതിനും ഉപയോഗിക്കുന്നതിനും ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പിന്റെ മുൻകൂർ അനുമതി നിർബന്ധമാണ്. അനുമതിയില്ലാതെ ഫോൺ കൈവശം വയ്ക്കുന്നതോ ഉപയോഗിക്കുന്നതോ ഇന്ത്യൻ നിയമപ്രകാരം നിയമനടപടികൾക്ക് കാരണമാകും.

സേവനത്തെക്കുറിച്ച് കൂടുതലറിയാൻ അടുത്തുള്ള ബി.എസ്.എൻ.എൽ ഓഫീസുമായോ 9768866652 എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്. രാജ്യവ്യാപകമായി 99,000 4G സൈറ്റുകൾ കമ്മീഷൻ ചെയ്തതിന് പിന്നാലെയാണ് ബി.എസ്.എൻ.എൽ പുതിയ സാറ്റലൈറ്റ് ഫോണും വിപണിയിൽ എത്തിച്ചിരിക്കുന്നത്."




 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments