*എലിവിഷം അകത്തു ചെന്ന് ഗുരുതര നിലയില്‍ ചികിത്സയിലായിരുന്ന 18 കാരി മരിച്ചു*
കാസര്‍ഗോഡ് : ഉളിയത്തടുക്ക ചെട്ടുംകുഴി ഇസത്ത് നഗര്‍ എസ് എം മന്‍സിലിലെ അബ്ദുല്‍ മനാഫിന്റെ മകള്‍ ആമിന നുസ് ഹയാണ് മരിച്ചത്.
എലിവിഷം അകത്തു ചെന്ന് ഗുരുതര നിലയില്‍ ചികിത്സയിലായിരുന്നു,18 വയസ്സായിരുന്നു . പുലര്‍ച്ചെ ഒരു മണിയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ജൂണ്‍ 25ന് ആണ് ആമിന നുസയെ വിഷം അകത്ത് ചെന്ന് അവശനിലയില്‍ ചെങ്കള, ഇന്ദിരാനഗറിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നില അതീവ ഗുരുതരമായതിനെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ കാസര്‍കോട് ടൗണ്‍ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments