*യംഗ് ഡെമോക്രാറ്റ്സ് മലപ്പുറം ജില്ലാ യൂത്ത് അസംബ്ലി ജൂലൈ 18ന് തിരൂരിൽ.*
മലപ്പുറം : യംഗ് ഡെമോക്രാറ്റ്സ് മലപ്പുറം ജില്ലാ യൂത്ത് അസംബ്ലി 2026 ജൂലൈ 18 ശനിയാഴ്ച ഉച്ചയ്ക്ക് 2.00 മണിക്ക് തിരൂർ വാഗൺ ട്രാജഡി മെമ്മോറിയൽ ടൗൺ ഹാളിൽ നടക്കും.
രാജ്യത്തെ യുവജനങ്ങൾ നേരിടുന്ന തൊഴിലില്ലായ്മ, വിദ്യാഭ്യാസം, ജനാധിപത്യാവകാശങ്ങൾ, സാമൂഹിക നീതി തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനും ജില്ലാതല ഓർഗനൈസിംഗ് കമ്മിറ്റി രൂപീകരണവും നൽകുന്നതിനുമായാണ് ജില്ലാ യൂത്ത് അസംബ്ലി സംഘടിപ്പിക്കുന്നത്.
എസ്ഡിപിഐ മലപ്പുറം ജില്ലാ പ്രസിഡന്റ് അൻവർ പഴഞ്ഞി പരിപാടി ഉദ്ഘാടനം ചെയ്യും.യംഗ് ഡെമോക്രാറ്റ്സ് ദേശീയ ജോയിന്റ് കൺവീനർ സയ്യിദ് അലീം ഇലാഹി, സംസ്ഥാന കൺവീനർ എം. എം. താഹിർ, , യംഗ് ഡെമോക്രാറ്റ്സ് സംസ്ഥാന ജോയിന്റ് കൺവീനർ വി. എം. വിനീത്, സംസ്ഥാന കൺവീനർ ശുഹൈബ് ഒഴൂർ, എസ്ഡിപിഐ ജില്ലാ സെക്രട്ടറിമാരായ മുർഷിദ് ഷമീം, എ. കെ. അബ്ദുൽ മജീദ്. വിം ജില്ലാ പ്രസിഡണ്ട് സാജിത ടീച്ചർ, young ഡെമോക്രാച്ച് സംസ്ഥാന ഓർഗനൈസി കമ്മിറ്റി അംഗങ്ങളായകെ. ഷമീർ, സുഹാന ബുഹാരി, ഹസ്സൻ ചിയ്യാനൂർ, നിസാർ അഹമ്മദ് എന്നിവർ വിവിധ സെഷനുകളിൽ പങ്കെടുക്കുകയും സംസാരിക്കുകയും ചെയ്യും.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള യംഗ് ഡെമോക്രാറ്റ്സ് പ്രവർത്തകരും യുവജന പ്രതിനിധികളും പരിപാടിയിൽ പങ്കെടുക്കും. യുവജനങ്ങളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനും ശക്തമായ യുവജന മുന്നേറ്റത്തിന് രൂപം നൽകുന്നതിനുമുള്ള സുപ്രധാന വേദിയായിരിക്കും ജില്ലാ യൂത്ത് അസംബ്ലിയെന്ന് സംഘാടകർ അറിയിച്ചു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments