*വിവാഹ ഒരുക്കങ്ങൾക്കിടെ യുവാവ് ഹൃദായാഘാതം മൂലം മരിച്ചു.*
കാസർകോട് : തളങ്കര പടിഞ്ഞാറിലെ മുഹമ്മദ് സാഹിദ് (30) ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.
ഏതാനും മാസം മുൻപാണ് അദ്ദേഹം ഖത്തറിൽ നിന്ന് നാട്ടിലെത്തിയത്. വിവാഹത്തിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നതിനിടെയുണ്ടായ അപ്രതീക്ഷിത വിയോഗം കുടുംബത്തെയും നാടിനെയുംദുഃഖത്തിലാഴ്ത്തി.
ഒമാനിലുള്ള അബ്ദുൽ റഹ്‌മാന്റെയും നെല്ലിക്കുന്ന് സ്വദേശിനി ഹസീനയുടെയും മകനാണ്. സഹോദരങ്ങൾ: സാബിദ്, സിയാദ്, സുൽഫ, സുഹ്റ.
ഒമാനിലുള്ള പിതാവ് അബ്ദുൽ റഹ്‌മാൻ നാട്ടിലെത്തിയ ശേഷം, തിങ്കളാഴ്ച രാവിലെ മാലിക് ദിനാർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കം നടക്കും.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments