ഒരു കോടി രൂപയുടെ സ്വർണ്ണം നൽകാമെന്ന് പറഞ്ഞ് കുമ്പളയിലെ ജ്വല്ലറി ഉടമയുടെ 93 ലക്ഷം രൂപ തട്ടി. കാസർകോട്ടെ ഡോക്ടർ ഉൾപ്പെടെ രണ്ടു പേർക്കെതിരെ പരാതി.
കാസർഗോഡ് : ഒരുകോടി രൂപയിൽ അധികം വരുന്ന സ്വർണ്ണം നൽകാമെന്ന് പറഞ്ഞ് ജ്വല്ലറി ഉടമയിൽ നിന്ന് 93 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. കുമ്പള എസ് ഗോൾഡ് ജ്വല്ലറി ഉടമ മൊഗ്രാൽ റഹ്മത്ത് നഗർ താഹിറയിലെ യൂസഫ് കോട്ടയുടെ പരാതിയിൽ കാസർകോട്ട് ഡോക്ടർ മുഹമ്മദ് സഹിർ,അബ്ദുല്ല എന്നിവർക്കെതിരെ പോലീസ് കേസെടുത്തു. ജ്വല്ലറി ഉടമയായ പരാതിക്കാരൻ പഴയ സ്വർണം വാങ്ങുകയും വിൽക്കുകയും ചെയ്യാറുണ്ട്. ഒരു ദിവസം പരാതിക്കാരനെ ഫോൺ ചെയ്ത ഡോക്ടറും കൂട്ടാളിയും ഒരു കോടി രൂപയിൽ അധികം വിലമതിക്കുന്ന സ്വർണങ്ങൾ ഉണ്ടെന്ന് പറഞ്ഞു വിശ്വസിപ്പിച്ചതായി പരാതിയിൽ പറഞ്ഞു. 2026 മെയ് 7ന് കാഞ്ഞങ്ങാട് ചിത്താരിയിലെ ഒരു ഹോട്ടലിന് സമീപത്ത് വെച്ച് 93 ലക്ഷം രൂപ കൈമാറി. പണം കൈപറ്റിയ ശേഷം സ്വർണമോ പണമോ നൽകാതെ ചതിച്ചതായും പരാതിയിൽ പറഞ്ഞു. പണം തിരികെ ചോദിക്കുമ്പോൾ ഭീഷണിപ്പെടുത്തുന്നതായും പരാതിയിൽ പറഞ്ഞു.
No comments