സൂണോസിസ് ദിന സെമിനാർ നടത്തി
കാഞ്ഞങ്ങാട് : ലോക സൂണോസിസ് ദിനത്തിൻ്റെ ഭാഗമായി കേരള ഗവൺമെൻ്റ് വെറ്ററിനറി ഓഫീസേഴ്‌സ് അസോസിയേഷൻ (കെ ജി വി ഒ എ) കാസർകോട് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ കേരളത്തിലുടനീളം ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു. കാസർകോട് ജില്ലയിലെ ആദ്യ ബോധവൽക്കരണ ക്ലാസ് കാഞ്ഞങ്ങാട് സൗത്ത് വി എച്ച് എസ് സ്‌കൂളിൽ നടന്നു. സീനിയർ വെറ്ററിനറി സർജനും കെ ജി വി ഒ എ കാസർകോട് ജില്ല പ്രസിഡൻ്റുമായ ഡോ . കാർത്തികേയൻ ഉദ്ഘാടനം ചെയതു
1885 ജൂലൈ 6ന് ലൂയി പാസ്ചർ ആദ്യമായി പേവിഷബാധയ്ക്കുള്ള വാക്സിൻ വിജയകരമായി നൽകിയതിന്റെ സ്മരണയ്ക്കാണ് ഈ ദിനം ആചരിക്കുന്നത്.
"മനുഷ്യനും മൃഗവും: ആരോഗ്യകരമായ സഹവർത്തിത്വം" എന്ന വിഷയത്തിൽ പടന്ന മൃഗാശുപത്രിയിലെ വെറ്ററിനറി സർജൻ ഡോ. സഹാന ക്ലാസിന് നേതൃത്വം നൽകി. കാഞ്ഞങ്ങാട് മൃഗാശുപത്രിയിലെ വെറ്ററിനറി സർജനും കെ ജി വി ഒ എ ജില്ല സെക്രട്ടറിയുമായ ഡോ. ഗോകുൽ രാജ്,
സ്‌കൂൾ പ്രിൻസിപ്പാൾ പി എസ് അരുൺ , എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ആർ മഞ്ജു, കരിയർ മാസ്റ്റർ പി സമീർ സിദ്ദീഖി , അധ്യാപികമാരായ സുബിതാശ്വതി, ശ്യാമിത പി പി, പൂജ കെ , സനിത എസ്, ഏലിയാമ്മ ജോസഫ് തുടങ്ങിയവർ നേതൃത്വം നൽകി.
ഫോട്ടോ ക്യാപ്ഷൻ
കാഞ്ഞങ്ങാട് സൗത്ത് വി എച്ച് എസ് സ്‌കൂളിലെ വിദ്യാർത്ഥികൾക്കായി ലോക സൂണോസിസ് ദിനാചരണത്തിൻ്റെ ഭാഗമായുള്ള ബോധവൽക്കരണ സെമിനാർ സീനിയർ വെറ്ററിനറി സർജനും കെ ജി വി ഒ എ കാസർകോട് ജില്ല പ്രസിഡൻ്റുമായ ഡോ . കാർത്തികേയൻ ഉദ്ഘാടനം ചെയതു.
"മനുഷ്യനും മൃഗവും ആരോഗ്യകരമായ സഹവർത്തിത്വം" എന്ന വിഷയത്തിൽ പടന്ന മൃഗാശുപത്രിയിലെ വെറ്ററിനറി സർജൻ ഡോ. സഹാന ക്ലാസിന് നേതൃത്വം നൽകി.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments