Breaking News

ആശുപത്രിയിൽ രോഗിക്ക് ക്രൂരമർദനം; ഉത്തർപ്രദേശിൽ വനിതാ ജീവനക്കാരിക്ക് സസ്പെൻഷൻ

ഉത്തർപ്രദേശിലെ സർക്കാർ ആശുപത്രിയിൽ രോഗിയെ ക്രൂരമായി മർദിച്ച സംഭവത്തിൽ വനിതാ ജീവനക്കാരിയെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്‌തു. റായ്ബറേലി ജില്ലാ ആശുപത്രിയിലെ സ്വീപ്പറായ പിങ്കിക്കെതിരെയാണ് അധികൃതർ നടപടിയെടുത്തത്.

ആശുപത്രി തറയിൽ ഇരിക്കുകയായിരുന്ന രോഗിയെ ജീവനക്കാരി ചവിട്ടുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് നടപടി. കേവലം 35 സെക്കൻഡിനുള്ളിൽ പത്തോളം തവണയാണ് ഇവർ രോഗിയെ ചവിട്ടിയത്. മർദനമേറ്റയാൾ മാനസികാസ്വാസ്ഥ്യമുള്ളയാളാണെന റിപോർട്ടുകൾ.
ക്രൂരമായ ഈ ദൃശ്യങ്ങൾ വൈറലായതോടെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയർന്നത്. ഇതിനെത്തുടർന്ന് ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക് ഇടപെടുകയും പ്രതിക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ആശുപത്രി അധികൃതർക്ക് നിർദേശം നൽകുകയുമായിരുന്നു. സംഭവത്തിൽ വകുപ്പുതല അന്വേഷണത്തിനായി മൂന്നംഗ സമിതിയെ ആശുപത്രി സൂപ്രണ്ട് നിയോഗിച്ചിട്ടുണ്ട്.
ഇത്തരം മനുഷ്യത്വരഹിതമായ പെരുമാറ്റങ്ങൾ ഒരു തരത്തിലും വച്ചുപൊറുപ്പിക്കില്ലെന്ന് ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി അമിത് കുമാർ ഘോഷ് വ്യക്തമാക്കി. രോഗികളോട് ജീവനക്കാർ മാന്യമായി പെരുമാറുന്നുണ്ടെന്ന് എല്ലാ മെഡിക്കൽ ഓഫിസർമാരും ഉറപ്പാക്കണമെന്നും അദ്ദേഹം കർശനമായി നിർദേശിച്ചു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments