Breaking News

*അദ്വികയെ സൗഹൃദവേദി, തിരൂർ ആദരിക്കുന്നു*

തിരൂർ: ഡൗൺ സിൻഡ്രോം എന്ന അവസ്ഥയെ തോൽപിച്ച്  ഇന്ത്യയിൽ ആദ്യമായി  കീ ബോർഡിൽ ദേശീയ ഗാനം ആലപിച്ച് റിക്കാർഡുകൾ വാരിക്കൂട്ടിയ ചമ്രവട്ടം ഗവൺമെൻറ് യു.പി. സ്കൂൾ  വിദ്യാർത്ഥിനിയായ  *പി. അദ്വികയെ സൗഹൃദവേദി,തിരൂർ ആദരിക്കുന്നു. ജൂലൈ 11 (ശനിയാഴ്ച) വൈകുന്നേരം 4 മണിക്ക് തുഞ്ചൻപറമ്പ് മിനി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചിട്ടുള്ള പരിപാടിയിൽ പ്രമുഖർ സംബന്ധിക്കും. *തിരൂർ സബ് കലക്ടർ ദിലീപ് കെ കൈനിക്കര* പ്രശസ്ത ഗായകൻ ഫിറോസ് ബാബു തിരൂർ, അദ്വികയുടെ പരിശീലകരായിരുന്ന ഷാനിബ തച്ചേരിപടിക്കൽ, നിർഷാദ് നിനി എടപ്പാൾ എന്നിവർ പങ്കെടുക്കും. ഇൻറർനാഷണൽ ബുക്ക് ഓഫ് റിക്കാർഡ്, യൂണിവേഴ്സൽ റിക്കാർഡ് ഓഫ് ബുക്ക്, ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡ്, വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ്, നോബൽ വേൾഡ് റിക്കാർഡ് എന്നിവയിലാണ് അദ്വികയുടെ നേട്ടങ്ങൾ ഇതിനകം ഇടം പിടിച്ചിട്ടുള്ളത്. 

പരിശീലനവും അതിജീവിതവും കൊണ്ട് സംഗീത രംഗത്ത് വലിയ നേട്ടങ്ങളാണ് അദ്വിക നേടിയിട്ടുള്ളത്. ചമ്രവട്ടത്തെ സുജിത് ശങ്കർ-രേഖ ദമ്പതികളുടെ മൂത്തമകളാണ് അദ്വിക വാർത്താസമ്മേളനത്തിൽ സൗഹൃദവേദി, തിരൂർ മുഖ്യരക്ഷാധികാരി കൂടാത്ത് മുഹമ്മദ് കുട്ടി ഹാജി, പ്രസിഡൻ്റ് കെ. പി. ഒ.റഹ്മത്തുല്ല ,ജനറൽ സെക്രട്ടറി കെ .കെ. അബ്ദുൽ റസാക്ക് ഹാജി, വൈസ് പ്രസിഡൻറ് ഷമീർ കളത്തിങ്ങൽ അദ്വികയുടെ അച്ഛമ്മ പി .ജയലക്ഷ്മി എന്നിവർ പങ്കെടുത്തു.




 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments