*ആര്‍എസ്എസ് പ്രവര്‍ത്തകനെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ സുരക്ഷാഭടനായി നിയമിച്ചതില്‍ പ്രതിഷേധം*
അമ്പലപ്പുഴ : സജീവ ആർഎസ്എസ്
പ്രവർത്തകനെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ സുരക്ഷാഭടനായി നിയമിച്ചതിൽ പ്രതിഷേധം. ആഭ്യന്തരമന്ത്രിയുടെ സ്ഥിരം പൈലറ്റ് വാഹനത്തിൽ ആർഎസ്എസ് പ്രവർത്തകനായ പി കൃഷ് ലാലിനെയാണ് നിയമിച്ചത്. അമ്പലപ്പുഴ, നീർക്കുന്നം സ്വദേശിയായ ഇയാളുടെ കുടുംബാംഗങ്ങളും സജീവ ബിജെപി, ആർഎസ്എസ് പ്രവർത്തകരാണ്.
ഇതിനെതിരേ അമ്പലപ്പുഴ ബ്ലോക്ക് കമ്മിറ്റിയിൽ രൂക്ഷവിമർശനം ഉയർന്നിട്ടുണ്ട്.കോൺഗ്രസ് നേതാവും തൃക്കുന്നപ്പുഴ പഞ്ചായത്ത് ഭരണസമിതിയിലെ ഒരു വനിതാ അംഗത്തിന്റെ ബന്ധുവുമായ കൃഷ് ലാൽ നീർക്കുന്നം തേവരുനട ക്ഷേത്രമൈതാനിയിൽ മുമ്പ് നടന്നിരുന്ന ആർഎസ്എസ് ശാഖയിലെ പരിശീലകനുമായിരുന്നു.
വിഷയം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയിൽ പുതിയ ഗ്രൂപ്പ് പോരിന് വഴിയൊരുക്കിയതോടെ വിവരം ആഭ്യന്തരമന്ത്രിയെ നേരിട്ടറിയിക്കാനാണ് തീരുമാനം.
മന്ത്രിയുടെ സ്ഥിരം പൈലറ്റ്, എസ്കോർട്ട് ഡ്യൂട്ടികൾക്കായി 17 പോലിസുകാരെ നിയമിച്ചാണ് ഉത്തരവിറങ്ങിയത്. ലിസ്റ്റിൽ ഒമ്പതാമനാണ് കൃഷ് ലാൽ. നിലവിൽ മലപ്പുറത്താണ് ജോലിചെയ്യുന്നത്. കോൺഗ്രസ് കുടുംബങ്ങളിൽനിന്നുള്ള നിരവധി യുവാക്കൾ പൊലീസിലുണ്ടെന്നിരിക്കെ, അവരെയെല്ലാം തഴഞ്ഞ് കൃഷ്‌ലാലിന്റെ പേര് ലിസ്റ്റിൽ ഉൾപ്പെട്ടത് എങ്ങനെയെന്ന് അന്വേഷിക്കണമെന്നും ഇയാളെ ഒഴിവാക്കിയില്ലെങ്കിൽ ശക്തമായ എതിർപ്പുണ്ടാകുമെന്നും കോൺഗ്രസ് പ്രവർത്തകർ പറയുന്നു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments