Breaking News

കെഎസ്ആർടിസിയിൽ താൽക്കാലിക ജീവനക്കാരെ ഒഴിവാക്കിയ നടപടി: സർവീസിനെ ബാധിക്കുമോ എന്ന ആശങ്കയിൽ യാത്രക്കാർ.

കാസർഗോഡ് :  കെഎസ്ആർടിസിയിൽ നിന്ന് ജില്ലയിൽ 34 താൽക്കാലിക ജീവനക്കാരെ പുറത്താക്കിയത് സർവീസിനെ ബാധിക്കുമോ എന്ന ആശങ്കയിൽ യാത്രക്കാർ. പ്രിയദർശിനി സൗജന്യ യാത്ര തുടങ്ങി ഒരു മാസം പിന്നിടുമ്പോൾ തന്നെ സർവീസുകൾ കുറവ് വരുത്തിയതായി നേരത്തെ തന്നെ ആക്ഷേപം ഉയർന്നിരുന്നു. താൽക്കാലിക ജീവനക്കാരെ പുറത്താക്കിയതോടെ കൂടുതൽ ബസ് സർവീസുകൾ ഒഴിവാക്കുമെന്ന്ആശങ്കയാണ് യാത്രക്കാർ പങ്കുവെക്കുന്നത്.

 കാസർഗോഡ് ഡിപ്പോയിൽ നിന്ന് 22 പേരെയും കാഞ്ഞങ്ങാട് ഡിപ്പോയിൽ നിന്ന് 12 പേരെയുമാണ് കഴിഞ്ഞദിവസം സർക്കാർ നിർദ്ദേശപ്രകാരം  പുറത്താക്കിയത്. കാസർഗോഡ് ഡിപ്പോയിൽ നിലവിൽ 27 കണ്ടക്ടർമാരുടെയും,17 ഡ്രൈവർമാരുടെയും കുറവുണ്ട്. കാഞ്ഞങ്ങാട് 15ലധികം ജീവനക്കാരുടെ കുറവാണുള്ളത്. ഇതിനിടയിലാണ് താൽക്കാലിക ജീവനക്കാരെ പുറത്താക്കിയിരിക്കുന്നത്. ഭരണമാറ്റ നടപടികളുടെ ഭാഗമായാണ് പിരിച്ചുവിടൽ എന്നാണ് കരുതുന്നത്.

 നേരത്തെ സർക്കാർ നിയമിച്ച താൽക്കാലിക ജീവനക്കാരൊക്കെ ഇടതിനോട് ആഭിമുഖ്യം പുലർത്തിയിരുന്നവരാണ്. ഭരണമാറ്റം വന്നത് മുതൽ കെഎസ്ആർടിസിയിലെ ഐഎൻടിയുസി യൂണിയന്റെ സമ്മർദ്ദം പിരിച്ചുവിടലിനു കാരണമായിട്ടുണ്ടെന്നും പറയുന്നുണ്ട്. ഇതിനെതിരെ സിഐടിയു ഇതിനകം രംഗത്ത് വന്നിട്ടുമുണ്ട്.

 യൂണിയനുകളുടെ രാഷ്ട്രീയ കളിയി ൽ കെഎസ്ആർടിസി ദൈനംദിന സർവീസിനെ ബാധിക്കരുതെ ന്നാണ് യാത്രക്കാർ പറയുന്നത്.

ഫോട്ടോ: കാസർഗോഡ് കെഎസ്ആർടിസി ഡിപ്പോ.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments