Breaking News

വിഴിഞ്ഞം ; ഓഹരി വിൽപ്പന രാജ്യസുരക്ഷയെ ബാധിക്കുന്നത്: ഐഎൻഎൽ

വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്തിൻ്റെ ഓഹരി എംഎസ് സി എന്ന  വിദേശ കപ്പൽ കമ്പനിക്ക് സംസ്ഥാന സർക്കാർ അറിയാതെ വിൽപ്പന നടത്തിയ നിർമ്മാണ കമ്പനിയുടെ നടപടി രാജ്യസുരക്ഷയെ ബാധിക്കുന്നതാണെന്ന് ഐഎൻഎൽ സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി സിപി അൻവർ സാദത്ത് പറഞ്ഞു 

വിഎസ് സർക്കാറിൻ്റെ കാലത്ത് തുറമുഖ നിർമ്മാണത്തിന് ടെണ്ടർ നേടിയ കമ്പനിയുടെ കൺ സോർഷ്യത്തിൽ ഏതോ ഒരു ചൈനാ കമ്പനിക്ക് നിക്ഷേപം ഉണ്ടെന്ന കാരണത്താൽ അന്നത്തെ പ്രതിരോധ മന്ത്രിയായിരുന്ന ശ്രി എകെ ആൻ്റണിയാണ് ആ ടെൻ്റർ നടപടികൾ റദ്ദ് ചെയ്തത്. എന്നിരിക്കെ അതെ തുറമുഖത്തിൻ്റ  49% ഓഹരി ദേശാന്തരീയമായി പലവിധ കുറ്റകൃത്യങ്ങളിലും ഉൾപ്പെട്ട ട്രാക്ക് റെക്കോഡുള്ള ഒരു ബഹുരാഷ്‌ട്ര കപ്പൽകമ്പനിക്ക്  കരാർ വ്യവസ്ഥകൾ ലംഘിച്ചു നൽകിയിട്ടുള്ളത് അത്യധികം ആശങ്കാജനകമാണ്.  വിഷയത്തിൻ്റെ ഗൗരവം കണക്കിലെടുത്ത് അദാനിഗ്രൂപ്പ് കേരള സർക്കാറിന് ഓഹരി വിൽപ്പനയുടെ അനുമതിക്കായി സമർപ്പിച്ച അപേക്ഷ നിരസിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണം. 

വിദേശ കമ്പനിക്ക് ഓഹരി വിൽപ്പന നടത്തിയതുമായി ബന്ധപ്പെട്ട അദാനിയുടെ വിവരങ്ങൾ മുഖ്യമന്ത്രി അറിയില്ലെന്ന വിശദീകരണം തൃപ്തികരമല്ലെന്നും  ഐഎൻഎൽ കുറ്റപ്പെടുത്തി.

#inlksc #oppossitionleader #LDF #vizhinjamport



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments