കഞ്ചിക്കട്ട പാലം വിഷയത്തിൽ എസ്‌ഡിപിഐയുടെ പ്രതിഷേധ ഫുട്ബോൾ ഷൂട്ടൗട്ട്
കുമ്പള : കുമ്പളയിലെ കഞ്ചിക്കട്ട പാലത്തിന്റെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിൽ ബന്ധപ്പെട്ട അധികൃതർ തുടരുന്ന അനാസ്ഥയിൽ പ്രതിഷേധിച്ച് സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (SDPI) കുമ്പള പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ സൂചകമായി കഞ്ചിക്കട്ട പാലത്തിൽ ഫുട്ബോൾ ഷൂട്ടൗട്ട് സംഘടിപ്പിച്ചു.
എസ്‌ഡിപിഐ കുമ്പള പഞ്ചായത്ത് ട്രഷറർ അൻവർ ആരിക്കാടി സ്വാഗതം പറഞ്ഞു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് നൗഷാദ് കുമ്പള അധ്യക്ഷത വഹിച്ചു. മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് നാസർ ബംബ്രാണ ഉദ്ഘാടനം നിർവഹിച്ചു.
കഞ്ചിക്കട്ട പാലത്തിന്റെ ദുരവസ്ഥ ജനങ്ങളുടെ യാത്രാ സുരക്ഷയെ ഗുരുതരമായി ബാധിക്കുന്നതാണെന്നും, നിരവധി പരാതികളും പ്രതിഷേധങ്ങളും ഉണ്ടായിട്ടും ബന്ധപ്പെട്ട വകുപ്പുകൾ പാലം നവീകരിക്കുന്നതിന് ഫലപ്രദമായ നടപടികൾ സ്വീകരിക്കാത്തത് പ്രതിഷേധാർഹമാണെന്നും ഉദ്ഘാടന പ്രസംഗത്തിൽ നാസർ ബംബ്രാണ പറഞ്ഞു. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന നിലവിലെ സാഹചര്യം അവസാനിപ്പിക്കുന്നതിന് അടിയന്തരമായി പാലത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതിഷേധ ഫുട്ബോൾ ഷൂട്ടൗട്ടിൽ പാർട്ടി ഭാരവാഹികളും പ്രവർത്തകരും പ്രദേശവാസികളും ആവേശപൂർവം പങ്കെടുത്തു. പരിപാടിക്ക് എസ്‌ഡിപിഐ കുമ്പള പഞ്ചായത്ത് സെക്രട്ടറി മൊയ്‌ദീൻ കൊടിയമ്മ നന്ദി രേഖപ്പെടുത്തി.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments