Breaking News

ശൈഖുനാ ത്വാഖാ ഉസ്താദ് അനുസ്മരണവും അനുശോചന യോഗവും ആസ്‌ക് തളങ്കര സംഘടിപ്പിച്ചു*

കാസറഗോഡ് : പ്രശസ്ത പണ്ഡിതനും മംഗളുരു കിഴൂർ സംയുക്ത ഖാസിയുമായിരുന്ന ശൈഖുനാ ഖാസി ത്വാഖ അഹമ്മദ് മൗലവി അൽ അസ്ഹരിയുടെ വിയോഗത്തെ തുടർന്ന് ആസ്‌ക് തളങ്കരയുടെ ആഭിമുഖ്യത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു. ബേകാച്ചി കോൺഫറൻസ് ഹാളിൽ വെച്ച് നടന്ന സ്പെഷ്യൽ ജനറൽ ബോഡി യോഗത്തിൽ പ്രസിഡന്റ് അതീഖ് റഹ്മാൻ ഖാസിയാറകം അധ്യക്ഷത വഹിച്ചു. സിറാജ് ഖാസിലൈൻ പ്രാർത്ഥനയും അനുസ്മരണ പ്രഭാഷണവും നടത്തി. യോഗത്തിൽ സംസാരിച്ചവർ ശൈഖുനാ ത്വാഖാ ഉസ്താദിന്റെ വിദ്യാഭ്യാസ, ആത്മീയ, സാമൂഹിക രംഗങ്ങളിലെ സമഗ്ര സംഭാവനകളെ അനുസ്മരിച്ചു. പാണ്ഡിത്യം, വിനയം, ദീർഘവീക്ഷണം എന്നിവ കൊണ്ട് സമൂഹത്തിന് മാതൃകയായിരുന്ന അദ്ദേഹത്തിന്റെ വിയോഗം സമൂഹത്തിന് തീരാനഷ്ടമാണെന്ന് യോഗം അഭിപ്രായപ്പെട്ടു.
പരേതന്റെ മഗ്ഫിറത്തിനും ഉന്നത പദവിക്കും വേണ്ടി പ്രത്യേക പ്രാർത്ഥനയും നടന്നു. അബ്ദുൽ നിസാർ , മുഹമ്മദ് റിയാസ് , ഫൈസൽ പ്രിൻസ്, ബഷീർ, സമീൽ, ഫൈസൽ പി എ, നൗഷാദ് ബാങ്കോട്, സിറാജ് ബ്രയ്റ്റ്, നിയാസ് ബഷീർ, ഖാദർ വെൽഫിറ്റ്, അബ്ദുൽ റഹൂഫ്, ഹംസ അങ്കോള, സലീം പി എ, നൗഷാദ് കെ എം, മുഹമ്മദ് റിഹാൻ, സിനാൻ, ശഹ്‌വാൻ അഹമ്മദ് എന്നിവർ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി ശിഹാബ് ഊദ് സ്വാഗതവും ട്രഷറർ ഷുഹൈബ് നന്ദിയും പറഞ്ഞു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments