*ഭക്ഷണവിതരണത്തിന് വിദ്യാര്‍ഥികളെ നിയോഗിക്കരുത്*
സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ്, അണ്‍എയ്ഡഡ് സ്കൂളുകളില്‍ പരിപാടികളില്‍ വിദ്യാർഥികളെ ഭക്ഷണ വിതരണത്തിനും സേവന പ്രവർത്തനങ്ങള്‍ക്കുമായി നിയോഗിക്കരുതെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്. വാർഷികാഘോഷങ്ങള്‍, ഔദ്യോഗിക ചടങ്ങുകള്‍, യാത്രയയപ്പ് സമ്മേളനങ്ങള്‍, വിവിധ ആഘോഷ പരിപാടികള്‍ എന്നിവയില്‍ അതിഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഭക്ഷണവും പാനീയങ്ങളും വിതരണം ചെയ്യുന്നതിനും മറ്റ് സേവന പ്രവർത്തനങ്ങള്‍ക്കുമായി വിദ്യാർഥികളെ നിയോഗിക്കുന്നത് ശ്രദ്ധയില്‍പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പൊതു വിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിറക്കിയത്. വിദ്യാർഥികളെ ഇത്തരം പ്രവർത്തനങ്ങള്‍ക്കായി നിയോഗിക്കുന്നത് കുട്ടികളുടെ അന്തസിനും അവകാശങ്ങള്‍ക്കും വിരുദ്ധമായ പ്രവണതയാണെന്നും അവരുടെ ആത്മാഭിമാനത്തെയും മാനസികാരോഗ്യത്തെയും പ്രതികൂലമായി ബാധിക്കുന്നതിനും കട്ടികള്‍ക്കിടയില്‍ വിവേചനപരമായ സാഹചര്യം സൃഷ്ടിക്കുന്നതിനും ഇടയാക്കുന്നതാണെന്നും ബന്ധപ്പെട്ട പൊതുതാല്പര്യ ഹർജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.ഇപ്രകാരമുള്ള പ്രവർത്തനങ്ങള്‍ കുട്ടികളുടെ അവകാശസംരക്ഷണവുമായി ബന്ധപ്പെട്ട നിയമങ്ങളുടെയും ചട്ടങ്ങളുടെയും അന്തഃസത്തയ്ക്ക് നിരക്കുന്നതല്ലെന്നും ഉത്തരവില്‍ പറയുന്നു. ചട്ടങ്ങള്‍ ലംഘിച്ചാല്‍ ഉചിതമായ നടപടി സ്വീകരിക്കണമെന്നും ഉത്തരവിലുണ്ട്.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments